ബല്ലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ എത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് ബലമായി അഴിച്ചു മാറ്റി. ബി.ജെ.പി പ്രവര്‍ത്തകയായ സയ്‌റയുടെ പര്‍ദ്ദയാണ് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുന്‍പായി പൊലീസ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്.
ഇതിന്റെ വീഡിയോയും പുറത്തുവന്നു. വേദിയില്‍ എത്തുന്നതിന് മുന്‍പ് തലയില്‍ ഷാള്‍ ചുറ്റിയാണ് സയ്‌റ എത്തിയത്. എന്നാല്‍ വേദിയില്‍ എത്തിയതിന് ശേഷം ഷാള്‍ മാറ്റി തുടര്‍ന്ന് ബുര്‍ഖ കണ്ട പൊലീസുകാര്‍ അടുത്ത് വന്ന് ബുര്‍ഖ അഴിച്ച് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Also Read: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആസ്തിയില്‍ മൂന്ന് വര്‍ഷത്തിനിടെ 21 ശതമാനം വര്‍ധന
പൊലീസ് പറഞ്ഞതുപ്രകാരം ബുര്‍ഖ അഴിച്ചുമാറ്റിയ സ്ത്രീയോട് അത് മടക്കിയെടുത്ത് സൂക്ഷിക്കാനും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇത് പകര്‍ത്തിയതോടെ സംഭവം പുറത്തറിയുകയും വിവാദമാവുകയുമായിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ലെന്നും വേദിയിലുണ്ടായ കറുത്ത കൊടികളെല്ലാം അഴിച്ച് മാറ്റാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ