Advertisement
Sports News
സഞ്ജുവൊന്നുമല്ല, രോഹിത്തിനും കോഹ്‌ലിക്കും ശേഷം അവനെ ഞങ്ങള്‍ ക്യാപ്റ്റനാക്കും; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 29, 03:10 am
Wednesday, 29th May 2024, 8:40 am

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്.

അവസാനമായി 2007ലാണ് ഇന്ത്യ ഐ.സി.സി ടി-20 ലോകകപ്പ് കിരീടം നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

എന്നാല്‍ ഇന്ത്യയെ നയിക്കുന്ന രോഹിത്തിന്റെയും വിരാടിന്റെയും കാലം കഴിഞ്ഞാല്‍ ആരാണ് ഇന്ത്യയെ നയിക്കുകയെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്.
ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരാണ് കളിയുടെ ഒന്നോ രണ്ടോ ഫോര്‍മാറ്റുകളില്‍ ദേശീയ ടീമിനെ നയിക്കാനുള്ള മുന്‍നിര മത്സരാര്‍ത്ഥികള്‍.

എന്നാല്‍ ഐ.പി.എല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയാണ് പ്രസാദ് തെരഞ്ഞെടുത്തത്.

മുന്‍ ചീഫ് സെലക്ടര്‍ പ്രസാദ് തന്റെ സെലക്ഷന്‍ കമ്മിറ്റി അയ്യരെക്കുറിച്ച് അടുത്തിടെ സംസാരിച്ചു. വിരാട് കോഹ്‌ലിക്കും രോഹിത്തിനും പകരക്കാരനായി ഇന്ത്യന്‍ യുവതാരം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യകരമായ പരിക്കുകള്‍ അദ്ദേഹത്തെ പട്ടികയില്‍ പിന്നിലാക്കി. ഇനി വലിയ സാധ്യതകളാണ് ശ്രേയസിന് മുന്നില്‍ ഉള്ളതെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടത്.

Content  highlight: MSK Prasad Talking About Shreyas Iyer