| Sunday, 24th November 2019, 3:18 pm

നിദ ഫാത്തിമയ്ക്ക് വീടൊരുക്കാന്‍ എം.എസ്.എഫ് ഹരിത; നിര്‍മ്മാണം ഏറ്റെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍ ബത്തേരി: സര്‍വജന സ്‌കൂളിലെ ക്ലാസ്സ മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച നിദ ഫാത്തിമയ്ക്ക് വീടൊരുക്കാന്‍ തീരുമാനിച്ച് എം.എസ്.എഫ് ഹരിത. നിദയുടെ വീട് നിര്‍മ്മാണം എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മറ്റിയാണ് ഏറ്റെടുത്തത്.

ഹരിത സംസ്ഥാന അദ്ധ്യക്ഷ മുഫീദ തെസ്‌നിയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് മുഫീദ ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹലക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more