വിക്കറ്റിനു പിന്നിലെ തലയും പുലിയും ഇന്നും ധോണി തന്നെ; പന്തിനേയും സഞ്ജുവിനേയും സാക്ഷി നിര്‍ത്തി വിക്കറ്റിനു പിന്നില്‍ ധോണിയുടെ 'മാജിക്കല്‍' പ്രകടനം, വീഡിയോ
Daily News
വിക്കറ്റിനു പിന്നിലെ തലയും പുലിയും ഇന്നും ധോണി തന്നെ; പന്തിനേയും സഞ്ജുവിനേയും സാക്ഷി നിര്‍ത്തി വിക്കറ്റിനു പിന്നില്‍ ധോണിയുടെ 'മാജിക്കല്‍' പ്രകടനം, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2017, 10:43 am

പൂനെ: നായകമികവില്‍ എം.എസ് ധോണിയോളം തലയെടുപ്പുള്ള മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. വിക്കറ്റിന് പിന്നിലേക്ക് നോക്കിയാലും സ്ഥിതി സമാനം. യുവതാരങ്ങള്‍ ഓരോരുത്തരായി തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നോട്ട് വരുമ്പോള്‍ ധോണിയുടെ സ്ഥാനത്തിന് വെല്ലുവിളിയാകുമെന്ന് മാധ്യമങ്ങളും ആരാധകരും വിധിക്കാറുണ്ട്. എന്നാല്‍ തന്റെ പ്രകടനം കൊണ്ട് വിമര്‍ശനങ്ങളുടെ വായടപ്പിക്കാറാണ് ശീലം.

കീപ്പിംഗിലെ ധോണി ചരിതത്തിലെ പല ഏടുകളും ഇതിനോടകം നാം കണ്ടുകഴിഞ്ഞു. എന്നാല്‍ ഓരോ തവണയും ഇതു കൊണ്ടൊന്നും തീര്‍ന്നില്ലെന്ന് ധോണി നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. തെളിയിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊരു പ്രകടനമായിരുന്നു ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയും ക്യാപ്റ്റന്‍ കൂള്‍ പുറത്തെടുത്തത്.


Also Read: സംസ്ഥാനത്ത് 500 ന്റേയും 2000 ന്റേയും കള്ളനോട്ട് വ്യാപകം; 50000 രൂപ നല്‍കിയാല്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് ലഭിക്കും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്


ആദ്യം ആ ക്യാച്ചിനെ കുറിച്ച് പറയാം. ഡല്‍ഹി ഇന്നിംഗ്‌സ് 117-4 എന്ന നിലയില്‍ എത്തി നില്‍ക്കുകയായിരുന്നു. ബാറ്റ് ചെയ്യുന്നത് ഡല്‍ഹിയുടെ വെസ്റ്റിന്‍ഡീസ് താരം മാരോണ്‍ സാമുവല്‍സും. പൂനെ ബൗളറുടെ പന്ത് സാമുവല്‍സിന്റെ ബാറ്റില്‍ കൊണ്ട് അപ്രതീക്ഷിതമായി മുകളിലേക്ക് ഉയര്‍ന്ന് കീപ്പറുടെ തലയ്ക്കു മുകളിലൂടെ കടന്നു പോയി. ക്യാച്ചെന്ന് പന്തെറിഞ്ഞ താരമോ സാമുവല്‍സോ പോലും കരുതിയിട്ടുണ്ടാകില്ല. എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് വായുവില്‍ ചാടിയുയര്‍ന്ന് തെല്ല് വളഞ്ഞ് ധോണി പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു. 27 റണ്‍സുമായി സാമുവല്‍സിന്റെ ഇന്നിംഗ്‌സിന് വിരാമം.

ഇനി രണ്ടാമത്തെ ധോണി മാച്ചിക്ക്. അപ്പോഴേക്കും ഡല്‍ഹിയുടെ സ്‌കോര്‍ 124 ല്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ബാറ്റിംഗില്‍ കിവീസ് താരം കോറീ ആന്‍ഡേഴ്‌സനായിരുന്നു. പന്തെറിയുന്നത് സുന്ദറും. കുത്തിതിരിഞ്ഞ സുന്ദറിന്റെ പന്തിനെ മുന്നോട്ട് കയറിയ ആന്‍ഡേഴ്‌സിന് ജഡ്ജ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു സെക്കന്റ്, അതു മതിയായിരുന്നു ധോണിയ്ക്ക് ആന്‍ഡേഴ്‌സന്റെ സ്റ്റമ്പെടുക്കാന്‍.

 


Don”t Miss: ബൈക്ക് യാത്രികന്‍ നടുറോഡില്‍ കത്തിയെരിയുമ്പോള്‍ വീഡിയോ എടുത്ത് രസിച്ച് നാട്ടുകാര്‍


ധോണിയുടെ പ്രകടനങ്ങള്‍ ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. യുവതാരങ്ങള്‍ എത്രയൊക്കെ വന്നാലും വിക്കറ്റിനു പിന്നിലെ തലയും പുലിയുമെല്ലാം ധോണി തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തല്‍.