റാഞ്ചി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്രസിംഗ് ധോണിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഐ.പി.എല്ലിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പരിശോധനാഫലം നെഗറ്റീവായതോടെ ധോണി പരിശീലനക്യാംപില്‍ ചേരും. ബി.സി.സി.ഐ പ്രോട്ടോകോള്‍ പ്രകാരം താരങ്ങള്‍ക്ക് രണ്ട് തവണ പരിശോധന നടത്തേണ്ടതുണ്ട്.
ബുധനാഴ്ചയാണ് ധോണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ മൈക്രോ പ്രാക്സിസ് ലാബ് അധികൃതര്‍ ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെത്തി സാമ്പിള്‍ ശേഖരിക്കുകയായിരുന്നു.
2019 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണിയാണ് യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ ശ്രദ്ധാകേന്ദ്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MS Dhoni IPL Covid 19