റാഞ്ചി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്രസിംഗ് ധോണിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഐ.പി.എല്ലിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പരിശോധനാഫലം നെഗറ്റീവായതോടെ ധോണി പരിശീലനക്യാംപില്‍ ചേരും. ബി.സി.സി.ഐ പ്രോട്ടോകോള്‍ പ്രകാരം താരങ്ങള്‍ക്ക് രണ്ട് തവണ പരിശോധന നടത്തേണ്ടതുണ്ട്.