| Thursday, 9th October 2014, 4:29 pm

ധോണി ഫോബ്‌സിന്റെ വിലയേറിയ താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ഫോബ്‌സിന്റെ ലോകത്തിലെ വിലയേറിയ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി സ്ഥാനം പിടിച്ചു. പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യന്‍താരമാണ് ധോണി.

ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ പത്തു പേര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ 121 കോടി രൂപ വരുമാനവുമായി അഞ്ചാം സ്ഥാനത്താണ് ധോണി. പട്ടികയില്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോന്‍ ജയിംസാണ് ഒന്നാം സ്ഥാനത്ത്. 2014ല്‍ 225 കോടി രൂപ വരുമാനമാണ് ജയിംസ് നേടിയത്.

കായിക താരങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി തയാറാക്കിയ പട്ടികയില്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്, ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരും ഇടം പിടിച്ചു.

2013ന്റെ അവസാനം ധോണി സ്പാര്‍ടന്‍ സ്‌പോര്‍ട്‌സുമായും അമിറ്റി യൂണിവേഴ്‌സിറ്റിയുമായി സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് ധോണി പറയുന്നത്.  ഇതെല്ലാം കൂടി വര്‍ഷം നാല് മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ധോണിക്ക് ലഭിക്കുന്നത്.

2007ന് ശേഷം ആദ്യമായാണ് ടൈഗര്‍ വുഡ്‌സിന് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. ഇത്തവണ വുഡ്‌സിനെ ജെയിംസ് മറികടക്കുകയായിരുന്നു. 36മില്യണ്‍ യു.എസ് ഡോളറാണ് വുഡ്‌സിന്റെ വരുമാനം.

We use cookies to give you the best possible experience. Learn more