| Thursday, 9th November 2017, 8:06 pm

'മാസൊക്കെ ഗ്രൗണ്ടില്‍ മതി വീട്ടില്‍ ഭാര്യയാണ് ബോസ്'; സാക്ഷിയെ ഇംപ്രസ് ചെയ്യാന്‍ ധോണിയുടെ രസികന്‍ ഡാന്‍സ്; മകള്‍ പാടി മയക്കിയപ്പോള്‍ അച്ഛന്‍ ആടി മയക്കുന്നുവെന്ന് ആരാധകര്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എം.എസ് ധോണി. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകന്‍. തന്റെ ശാന്ത സ്വാഭാവം കൊണ്ട് ആരാധകരുടെ പ്രിയങ്കരനായവന്‍. എന്നാലും ധോണിയിലെ തമാശക്കാരനെ നേരത്തെ തന്നെ ക്രിക്കറ്റ് ലോകം ഇഷ്ടപ്പെട്ടു തുടങ്ങിയത്. സഹതാരങ്ങള്‍ക്ക് പണി കൊടുക്കുന്നതില്‍ ധോണി കാണിക്കുന്ന മിടുക്ക് ഏറെ പ്രശസ്തമാണ്. ഇതാ ആ ധോണിയ്ക്ക് ഇവിടെ ഒരു മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്. പണി കൊടുത്തത് സ്വന്തം ഭാര്യ സാക്ഷിയും.

സാക്ഷിയ്ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കളിക്കളത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടി കാണിക്കുന്ന ധോണി പക്ഷെ തനിക്ക് ഭാര്യയ്ക്ക് മുന്നില്‍ ഡാന്‍സ് ഒട്ടും മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

അക്ഷയ് കുമാറും ജോണ്‍ എബ്രഹാമും അഭിനയിച്ച ഡേസി ബോയ്‌സിലെ ജക്ക് മാര്‍ ക്കേ എന്ന ഹിറ്റ് ഗാനത്തിനാണ് ധോണി ചുവടു വെക്കുന്നത്. ധോണിയുടെ സ്‌റ്റൈലിസ്റ്റായ സപ്ന മോട്ടി ഭവാനിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.


Also Read: ‘ക്യമാറക്കണ്ണില്‍ നിന്നും ആഷിനെ സംരക്ഷിച്ച് അഭിഷേക്’; ഐശ്വര്യയുടെ മോശം ചിത്രം എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറോട് കയര്‍ത്ത് അഭിഷേക് ബച്ചന്‍, വീഡിയോ


വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നത് വ്യക്തമല്ല. എന്നാലും ധോണിയുടെ ഡാന്‍സും സാക്ഷിയുടെ ചിരിയും ആരാധകരെ സന്തോഷിപ്പിക്കാനുള്ള വകകളാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. നേരത്തെ ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനമായിരുന്നു സിവ പാടിയത്.

അതേസമയം, ധോണിയുടെ വിരമിക്കലിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ച നടക്കുകയാണ്. വിരമിക്കലിന് മുറവിളി കൂട്ടി വി.വി.എസ് ലക്ഷ്മണ്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ സെവാഗും നെഹ്‌റയും അടക്കം പിന്തുണയുമായും രംഗത്തെത്തി.

We use cookies to give you the best possible experience. Learn more