കണ്ടെഡാ ഞാനെന്റെ ആ വിന്റേജ് ധോണിയെ; തലയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Cricket news
കണ്ടെഡാ ഞാനെന്റെ ആ വിന്റേജ് ധോണിയെ; തലയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 11:39 pm

നീളന്‍ തലമുടിയുള്ള എം.എസ്. ധോണിയെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. കരിയറിന്റെ തുടക്കകാലത്തെ ധോണിയുടെ ഹെയര്‍ സ്റ്റൈല്‍ അത്രമേല്‍ ട്രെന്‍ഡിങ്ങ് ആയിരുന്നു.

തന്റെ ഐക്കോണിക് ലുക്കില്‍ വീണ്ടുമെത്തുന്ന ധോണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുടി നീട്ടി കളര്‍ ചെയ്ത ലുക്കിലുള്ള ധോണിയുടെ ചിത്രങ്ങളാണിത്. നിരവധി ക്രിക്കറ്റ് റിലേറ്റഡ് സോഷ്യല്‍ മീഡിയ പേജുകളാണ് ഈ ചിത്രം ആഘോഷമാക്കുന്നത്.

 

MS Dhoni, #CWC23 ready? 😉 pic.twitter.com/DZTDrkzdxc

— Punjab Kings (@PunjabKingsIPL) October 3, 2023

ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനുവേണ്ടിയാണ് ധോണി പുതിയ ലുക്കിലെത്തിയിരിക്കുന്നത്. കറുത്ത ഗ്ലാസും കറുത്ത വസ്ത്രങ്ങളിലെ കോസ്റ്റിയൂം ശ്രദ്ധനേടുന്നുണ്ട്. 2007 പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടമുയര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ നീളന്‍ മുടിക്കാരന്‍ ക്യാപ്റ്റന്‍ കൂള്‍ തിരിച്ചുവന്നിരിക്കുന്നുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനിന്ന് വിരമിച്ച ധോണി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണിപ്പോള്‍. താരത്തിന്റെ ഉടമസ്ഥതയില്‍ വന്ന സിനിമാ നര്‍മാണ കമ്പനിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അതേസമയം, ഐ.പി.എല്ലില്‍ 42 കാരനായ ധോണി ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷത്തെ ഐ.പി.എല്ലില്‍ താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: MS Dhoni’s Vintage Hairstyle viral on social media