ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശകരമായ പതിനാറാം സീസണിന് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. ടൂർണമെന്റ് ആരംഭ ദശയിലാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല.
ചെന്നൈ സൂപ്പർ കിങ്‌സും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരം ഐ.പി.എൽ ടൂർണമെന്റിലെ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഇന്ത്യയുടെ സൂപ്പർ കൂൾ ക്യാപ്റ്റനായ എം. എസ് ധോണിയുടെ ബാറ്റിങ് മികവ് കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ മത്സരമായിരുന്നു ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ളത്.
മൂന്ന് പന്തുകൾ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയ ധോണി രണ്ട് തുടർ സിക്സറുകളോടെ 12 റൺസായിരുന്നു സ്വന്തമാക്കിയിരുന്നത്.
ഇന്നിങ്സിന് ദൈർഘ്യം കുറവാണെങ്കിലും ധോണി നേടിയ 12 റൺസ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
എന്നാൽ ഐ.പി.എല്ലിലെ കാഴ്ചാ റെക്കോർഡുകളെ മറികടന്നിരിക്കുകയാണ് ചെന്നൈയും ലഖ്നൗവും തമ്മിലുള്ള മത്സരം.
ഏകദേശം 1.7 കോടിയാളുകളാണ് തത്സമയം ചെന്നൈയുടെ മത്സരം കണ്ടത്. 1.6 കോടി വ്യൂവർഷിപ്പിന്റെ മുൻ കാല റെക്കോർഡാണ് ചെന്നൈ-ലഖ്നൗ മത്സരം മറികടന്നത്.
അതിൽ തന്നെ ധോണി ക്രീസിലുണ്ടായിരുന്ന സമയത്താണ് കാണികളുടെ എണ്ണം പീക്കിലെത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ധോണി ക്രീസിൽ ബാറ്റ് ചെയ്യവെ സ്റ്റേഡിയത്തിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയും താരത്തിന് ലഭിച്ചിരുന്നു. വലിയ തോതിലുള്ള പിന്തുണയാണ് താരത്തിന്റെ ഇരു സിക്സറുകൾക്കും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
അതേസമയം ഏപ്രിൽ നാലിന് ദൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഐ.പി.എല്ലിൽ അടുത്ത മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
Content Highlights:MS Dhoni’s set a new viewership record in Indian Premier League