| Wednesday, 15th November 2017, 7:10 pm

ശിശുദിനത്തില്‍ മഹിയുടെ മനം കവര്‍ന്ന് നാലാം ക്ലാസുകാരിയുടെ ഇന്റര്‍വ്യൂ; കൊച്ചുമിടുക്കിക്ക് മുന്നില്‍ ഇഷ്ട വിഷയം വെളിപ്പെടുത്തി ധോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ് ധോണി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കുട്ടിക്രിക്കറ്റിലെ ധോണിയുടെ സ്ഥാനവും മുന്‍ താരങ്ങളുടെ വിമര്‍ശനങ്ങളും മറുപടിയുമൊക്കെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.


Also Read: നടിയെ അക്രമിച്ച സംഭവം; ദിലീപിന്റെ സഹോദരനെ പൊലീസ് ചോദ്യം ചെയ്യുന്നു


എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചോദ്യങ്ങളായിരുന്നു കഴിഞ്ഞദിവസം ധോണിക്ക് നാലാം ക്ലാസുകാരി മാധ്യമപ്രവര്‍ത്തകയില്‍ നിന്നു നേരിടേണ്ടി വന്നത്. വിവാദങ്ങളോ വിമര്‍ശനങ്ങളോ ഇല്ലാതെ താരത്തിന്റെ കുട്ടിക്കാലത്തെയും സ്‌കൂള്‍ ജീവിതത്തെയും കുറിച്ചായിരുന്നു ശിവാഗിനി ചൗധരിയെന്ന കൊച്ചുമിടുക്കിയുടെ ചോദ്യങ്ങള്‍.

ശിശുദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ന്യദല്‍ഹിയിലെ വസനത് വിഹാറിലെ ശ്രീ റാം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശിവാഗിനിയുടെ അഭിമുഖം. തന്റെ സ്‌കൂള്‍ ജീവിതത്തിലെ ഫുട്‌ബോള്‍ ജീവിതവും ഗോളിയായുള്ള തുടക്കവും പിന്നീട് ക്രിക്കറ്റിലേക്ക് മാറിയതുമെല്ലാം ധോണി അഭിമുഖത്തില്‍ വിശദീകരിച്ചു.


Dont Miss: ബി.ജെ.പിയില്‍ ചേരാന്‍ എനിക്ക് അഞ്ച് കോടിരൂപ വാഗ്ദാനം ചെയ്തു: മഹാരാഷ്ട്രയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന് ശിവസേന എം.എല്‍.എ


സ്‌കൂളില്‍ ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നെന്നും ധോണി ശിവാനിയുടെ ചോദ്യത്തിനു മറുപടിയായി വെളിപ്പെടുത്തുകയുണ്ടായി. താന്‍ അഞ്ചാം ക്ലാസുവരെ കണക്കില്‍ മിടുക്കനായിരുന്നെന്നാണ് ധോണി പറയുന്നത്. പിന്നീട് തന്റെ ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നെന്നും താരം വ്യക്തമാക്കി.

ക്രിക്കറ്റ് ആരംഭിച്ചതോടെ കണക്കിലെ കളികള്‍ അത്ര സുഗകരമല്ലാതായെന്നു പറഞ്ഞ താരം ആറാം ക്ലാസിനുശേഷം ജോമെട്രിയായിരുന്നു ഇഷ്ടപ്പെട്ട വിഷയം എന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more