| Thursday, 22nd November 2018, 9:17 pm

അതുകൊണ്ടാണ് ഞാന്‍ നേരത്തെ ബാറ്റിംഗിനിറങ്ങാമെന്ന് തീരുമാനിച്ചത്; ലോകകപ്പ് ഫൈനലില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിക്കളിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 2011 ലോകകപ്പില്‍ സ്വയം ബാറ്റിംഗ് ഓര്‍ഡറില്‍ കയറിക്കളിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എം.എസ് ധോണി റെസിഡന്‍ഷ്യല്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടന ചടങ്ങിലായിരുന്നു ധോണിയുടെ വെളിപ്പെടുത്തല്‍.

” ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഒരുമിച്ച കളിച്ചതിനാല്‍ ശ്രീലങ്കയുടെ ബൗളര്‍മാരെ നേരത്തെ അറിയാമായിരുന്നു. മുരളീധരനെതിരെ ഒരുപാട് തവണ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട. ആ സമയം മുരളിയായിരുന്നു ലങ്കയ്ക്കായി ബൗള്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ സ്വതന്ത്രമായി കളിക്കാനാകുമെന്നും റണ്‍സ് കണ്ടെത്താനാകുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു.”

ലോകകപ്പിലെ കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ ആറ് വിക്കറ്റിന് 274 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരേന്ദ്ര സെവാഗിനെയും പെട്ടെന്ന് നഷ്ടമായി.

ALSO READ: രഞ്ജിയില്‍ പതിനൊന്നായിരം തികച്ച് വസീ ജാഫര്‍; ഈ പ്രകടനം കൊണ്ട് കാര്യമില്ലെന്നും താരം

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഗംഭീറും കോഹ്‌ലിയും പതിയെ ഇന്നിംഗ്‌സ് കരക്കടുപ്പിച്ചെങ്കിലും കോഹ്‌ലിയെ ഇന്ത്യയ്ക്ക് നഷ്ടമായതോടെയാണ് ക്യാപ്റ്റന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്രീസിലെത്തിയത്.

ലോകകപ്പിലുടനീളം മികച്ച ഫോമിലായിരുന്ന യുവരാജിനെ മാറ്റിനിര്‍ത്തി ധോണി ബാറ്റിംഗിനിറങ്ങിത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. എന്നാല്‍ പുറത്താകാതെ 91 റണ്‍സ് നേടിയ ധോണി ഇന്ത്യയ്ക്ക് രണ്ടാം ലോകകപ്പ് സമ്മാനിക്കുകയായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more