ധോണി വിരമിച്ചു
Cricket
ധോണി വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th August 2020, 8:11 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ നായകനുമായി മഹേന്ദ്രസിംഗ് ധോണി വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്നാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്.

2019 ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐ.പി.എല്ലില്‍ ധോണി തുടരും.