ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് ധോണിയുടെ
ചെന്നൈ സൂപ്പര്‍ കിങ്സ് തോല്‍വി വഴങ്ങിയിരുന്നു. രാജസ്ഥാന്‍ അവരുടെ കോട്ട എന്ന് വിശേഷിപ്പിക്കുന്ന സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചത്. 203 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സിന് പുറത്താകുകയായിരുന്നു.
കളിയില്‍ തോറ്റെങ്കിലും മത്സരത്തിന് ശേഷം സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ തന്റെ ഓര്‍മകള്‍ ധോണി പങ്കുവെച്ചതാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.
2005ല്‍ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് ധോണിയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറക്കുന്നത്. പുറത്താകാതെ 183 റണ്‍സായിരുന്നു താരം നേടിയത്. ശ്രീലങ്കയായിരുന്നു എതിരാളികള്‍. 17 വര്‍ഷങ്ങള്‍ക്ക് ശേഷം
ഈ കളിയെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കുകയാണ് 41 കാരനായ ധോണി.
‘ഇതെനിക്ക് വളരെ സവിശേഷമായ ഒരു വേദിയാണ്, എന്റെ ആദ്യ ഏകദിന സെഞ്ച്വറി ഉണ്ടാകുന്നത് വിശാഖപട്ടണത്തിലാണ്. ആ കളിയിലെ പെര്‍ഫോമന്‍സ് കാരണം ഇന്ത്യന്‍ ടീമില്‍ 10 മത്സരങ്ങളില്‍ എനിക്ക് അവസരം ലഭിച്ചു. എന്നാല്‍ ഇവിടെ നേടിയ 183 റണ്‍സ്, ഒരു വര്‍ഷത്തേക്ക് കൂടി നാഷണല്‍ ജേഴ്‌സിയില്‍ എനിക്ക് അവസരം ഉറപ്പാക്കി,’ ധോണി പറഞ്ഞു.
നേരത്തെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ 2011ലെ ലോകകിരീട നേട്ടവും 2007ലെ ടി20 കിരീട നേട്ടവും ധോണി ഓര്‍മിച്ചിരുന്നു.
Content Highlight: MS Dhoni Remembering his pic 183-run knock in Jaipur