'നിങ്ങളാണ് എന്നും ഞങ്ങളുടെ നായകന്‍'; 300 ാം മത്സരത്തിനിറങ്ങിയ ധോണിയ്ക്ക് കോഹ്‌ലിയും സംഘവും നല്‍കിയ സമ്മാനം
DSport
'നിങ്ങളാണ് എന്നും ഞങ്ങളുടെ നായകന്‍'; 300 ാം മത്സരത്തിനിറങ്ങിയ ധോണിയ്ക്ക് കോഹ്‌ലിയും സംഘവും നല്‍കിയ സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st August 2017, 7:38 pm

കൊളംബോ: തന്റെ മുന്നൂറാം മത്സരത്തിനിറങ്ങിയ എം.എസ്.ധോണിയ്ക്ക് ഇന്ത്യന്‍ ടീം നല്‍കിയ സമ്മാനം ചില്ലറയൊന്നുമല്ല. നായകന്‍ വിരാട് കോഹ് ലി മുന്‍ നായകന് നല്‍കിയ സമ്മാനം പ്ലാറ്റിനത്തിന്റെ ബാറ്റായിരുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരത്തിന് മുന്നോടിയായി നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ധോണിയെ ആദരിച്ചത്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷാര്‍ദുല്‍ ഠാക്കൂറിന് ക്യാപ് നല്‍കിയത് രവിശാസ്ത്രിയായിരുന്നു. പിന്നാലെയാണ് ധോണിയെ ആദരിച്ചത്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ നേടിക്കൊടുത്ത നായകന് ഇതിലും വലിയ സമ്മാനം നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ” ഇവിടെ കൂടി നില്‍ക്കുന്നവരില്‍ 90 ശതമാനം പേരും നിങ്ങളുടെ കീഴില്‍ അരങ്ങേറിയവരാണ്. ഇത് ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണ്. നിങ്ങളായിരിക്കും എന്നും ഞങ്ങളുടെ നായകന്‍”. ധോണിയ്ക്ക് ഉപഹാരം കൈമാറി കൊണ്ട് വിരാട് പറഞ്ഞ വാക്കുകളാണിത്.


Also Read:  വീരന്‍ വിജയനിലേക്കടുക്കുന്നു; ജെ.ഡി.യു കേരളഘടകം ഇടതുമുന്നണിയിലേക്ക്


അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യ ശക്തമായ നിലയിലാണ്. റെക്കോര്‍ഡ് മഴ തന്നെ കണ്ട മത്സരത്തില്‍ ഇന്ത്യ ഇന്നിംഗസ് അവസാനിപ്പിച്ചത് 5ന് 375 എന്ന നിലയിലാണ്. 131 എടുത്ത കോഹ് ലിയും 104 എടുത്ത രോഹിത് ശര്‍മ്മയുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. പുറത്താകെ 49മായി ധോണിയും 50 എടുത്ത് മനീഷ് പാണ്ഡ്യയും അവസാന ഓവറുകളില്‍ തിളങ്ങി.

ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയില്‍ 3-0ന് മുന്നിലാണ്.