പൂനെ: ഐ.പി.എല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനല്ല, ടീമുടമയുമായി അത്ര സ്വര ച്ചേര്‍ച്ചയിലുമല്ല. എന്നാലും ടീമിനൊപ്പമുള്ള സമയം ആസ്വദിക്കാനും പ്രശ്‌നങ്ങളെ തന്റെ തലയില്‍ നിന്നു അകറ്റി നിര്‍ത്താനും കൂള്‍ മാഹി മറക്കുന്നില്ല.
വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും, നൃത്തം ചെയ്തും അതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തും ആഘോഷത്തിമിര്‍പ്പിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐപിഎല്‍ പത്താം സീസണില്‍ പുണെ സൂപ്പര്‍ ജയന്റ് താരവുമായ മഹേന്ദ്ര സിങ് ധോണി.
ഇത്തവണത്തെ ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായ, ബെന്‍ സ്റ്റോക്‌സിന്റെ മുന്നില്‍ ധോണി നൃത്തം ചെയ്യുന്ന വിഡിയോയാണ് അദ്ദേഹംതന്നെ സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കിയത്.
പുണെ സൂപ്പര്‍ ജയന്റ് ജഴ്‌സിയണിഞ്ഞ് ധോണി നൃത്തം ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. നിരവധിയാളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. ഐപിഎല്‍ പത്താം സീസണിലെ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയ ധോണിയുെട ടീം, രണ്ടാം മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റിരുന്നു.