| Friday, 6th August 2021, 7:04 pm

ധോണിയുടെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് നല്‍കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുണ്ടെങ്കിലും ഒന്നിലും സജീവമല്ല ധോണി. ട്വിറ്ററില്‍ 8.2 മില്യണ്‍ ഫോളോവേഴ്‌സാണ് ധോണിയ്ക്കുള്ളത്.

ജനുവരി എട്ടിനായിരുന്നു ധോണി ട്വിറ്ററില്‍ അവസാനമായി ട്വീറ്റ് ചെയ്തത്. ഇതേ ദിവസം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും ധോണിയുടെ അവസാനമത്തെ പോസ്റ്റ് വന്നിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 34.5 മില്യണ്‍ ഫോളോവേഴ്‌സാണ് ധോണിയ്ക്കുള്ളത്. 26 മില്യണ്‍ ഫോളോവേഴ്‌സുള്ള ഫേസ്ബുക്കില്‍ ഏപ്രില്‍ 30 നായിരുന്നു ധോണിയുടെ അവസാന പോസ്റ്റ് വന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ധോണി ഐ.പി.എല്ലില്‍ തുടരുന്നുണ്ട്. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകളും ഒരു ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനാണ് ധോണി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MS Dhoni loses blue tick on his Twitter account

We use cookies to give you the best possible experience. Learn more