ഐ.പി.എല്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 27 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയിച്ച് കയറിയത്.
അവസാന ഓവറിയില്‍ 17 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ യാഷ് ദയാലിനെ നേരിട്ട എം.എസ് ധോണി ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമക്കുകയായിരിന്നു. 13 പന്തില്‍ 25 റണ്‍സെടുത്താണ് ധോണി നിര്‍ണായകമായ അവസാന ഓവറില്‍ പുറത്തായത്.
പിന്നീട് വന്ന ശര്‍ദുല്‍ താക്കൂറിനും മറു ഭാഗത്തുള്ള ജഡേജക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാതെ വരുകയായിരുന്നു.
എന്നാല്‍ മത്സരത്തില്‍ ചെന്നൈ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി വീണ്ടും പരിക്കിന്റെ പിടിയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധോണിയുടെ മസിലുകള്‍ക്കേറ്റ പരിക്കിന്റെ ചികിത്സയ്ക്കായി ലണ്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ സുഖം പ്രാപിച്ചതിന് ശേഷം തന്റെ ഐ.പി.എല്‍ ഭാവിയെക്കുറിച്ചും വെളിപ്പെടുത്തല്‍ നടത്തുമെന്നും ചില വാര്‍ത്താ സോഴ്‌സില്‍ പറയുന്നുണ്ട്.
പേശി കീറല്‍ ശസ്ത്രക്രിയയ്ക്കായി ധോണി ലണ്ടന്‍ സന്ദര്‍ശിച്ചേക്കും. അവന്‍ ഫിറ്റല്ലെങ്കിലും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു, ചികിത്സയ്ക്ക് ശേഷം തന്റെ ഭാവി നടപടിയെക്കുറിച്ച് അദ്ദേഹം തീരുമാനിക്കും. അഞ്ചോ ആറോ മാസത്തിനുള്ളില്‍ അദ്ദേഹം സുഖം പ്രാപിക്കാന്‍ സാധ്യതയുണ്ട്,’ സോഴ്‌സ് ഐ.എ.എന്‍.എസിനോട് പറഞ്ഞു.
219 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്ക് വേണ്ടി രചിന്‍ രവീന്ദ്ര (61), രവീന്ദ്ര ജഡേജ (പുറത്താകാതെ 42) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
സി.എസ്.കെയുടെ നിരാശാജനകമായ പ്രകടനത്തോടെ, ധോണിയുടെ അവസാന ഐ.പി.എല്‍ മത്സരമാണോ ഇതെന്ന് ആരാധകരും വിദഗ്ധരും ഊഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Content Highlight: MS Dhoni Is Injured Again