'ഒടുവില്‍ അതും സ്വന്തം'; സ്വപ്‌ന സാക്ഷാത്കാരവുമായി ധോണി
Daily News
'ഒടുവില്‍ അതും സ്വന്തം'; സ്വപ്‌ന സാക്ഷാത്കാരവുമായി ധോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2017, 12:22 pm

ദുബായ്: ഐ.സി.സിയുടെ എല്ലാ ഫോര്‍മാറ്റുകളിലെയും ചാമ്പ്യന്‍ പട്ടം അണിഞ്ഞ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് ഇന്നലെ മറ്റൊരു സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു. തികച്ചും വ്യക്തിപരമെങ്കിലും ക്രിക്കറ്റിനും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള സമര്‍പ്പണവുമായാണ് ധോണി തന്റെ മറ്റൊരു ആഗ്രഹം ഇന്നലെ യു.എ.ഇയില്‍ സഫലീകരിച്ചത്.


Also read: ഭാവിയെന്തെന്ന് എനിക്കറിയില്ല; ബാഴ്‌സലോണ വിട്ടാല്‍ താന്‍ പോവുക ഈ സ്വപ്ന ടീമിലേക്ക്; ആഗ്രഹം വെളിപ്പെടുത്തി ലയണല്‍ മെസി


മികച്ച ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും ശാസ്ത്രീയ പരിശീലനം യുവതലമുറയ്ക്ക് നല്‍കുന്നതിനും വേണ്ടി ധോണി ആരംഭിച്ച “ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമി”യുടെ ഉദ്ഘാടനം ഇന്നലെ നടന്നു. തന്റെ മറ്റൊരു സ്വപ്‌നം സാക്ഷാത്കാരമാവുകയാണെന്നാണ് താരം അക്കാദമിയെക്കുറിച്ച് പറഞ്ഞത്.

“പരിശീലകരുടെയും കൂട്ടികളുടയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ധോണി തന്നെയായിരുന്നു അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബിനോടും ആര്‍കാ സ്‌പോര്‍ട്‌സ് ക്ലബ്ബിനോടും ചേര്‍ന്നാണ് ധോണിയുടെ പുതിയ സംരംഭം.


Dont Miss: മൂന്നാം മുന്നണിക്ക് സമയമായി, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമെങ്കില്‍ താന്‍ പിന്തുണയ്ക്കുമെന്നും പ്രകാശ് രാജ്


“ഈ സംരംഭം വിജയകരമാക്കി തീര്‍ക്കാന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്ന് ചടങ്ങില്‍ ധോണി പറഞ്ഞു. തനിക്ക് കഴിയുന്ന തരത്തില്‍ ക്രിക്കറ്റിനു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്നും താരം പറഞ്ഞു.

സ്പിന്‍, സ്വിങ് ബോളിങ് മെഷീനികളോടു കൂടിയുള്ളതാണ് ധോണിയുടെ ക്രിക്കറ്റ് അക്കാദമി. രാത്രികാലത്തും പരിശീലനം നടത്തുന്നതിനുവേണ്ട സൗകര്യങ്ങളും താരത്തിന്റെ ഗ്രൗണ്ടിലുണ്ട്. മുന്‍ മുംബൈ ബോളര്‍ വിശാല്‍ മാധ്‌വിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്കാദമിയിലെ പരിശീലനം നിയന്ത്രിക്കുന്നത്.