| Thursday, 8th October 2020, 1:11 pm

അതുകൊണ്ടാണ് ഞങ്ങള്‍ തോറ്റത്; കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിയില്‍ ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് പരാജയത്തിന് കാരണമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താനും വിക്കറ്റ് സൂക്ഷിക്കാനും ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ലെന്ന് ധോണി പറഞ്ഞു.

‘രണ്ട്-മൂന്ന് ഓവറുകള്‍ കൊല്‍ക്കത്ത മനോഹരമായാണ് എറിഞ്ഞത്. ഞങ്ങള്‍ക്ക് വിക്കറ്റും നഷ്ടമായി. ആ സമയത്ത് വ്യത്യസ്തമായാണ് ഞങ്ങള്‍ ബാറ്റ് ചെയ്തിരുന്നതെങ്കില്‍ മത്സരഫലവും വ്യത്യസ്തമായേനേ’, ധോണി പറഞ്ഞു.

നാലാം നമ്പറില്‍ ധോണി ഇറങ്ങിയെങ്കിലും ചെന്നൈയ്ക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായിരുന്നില്ല. പിന്നാലെ വന്ന കേദാര്‍ ജാദവ് 12 പന്തില്‍ ഏഴ് റണ്‍സാണെടുത്തത്. ഇതും തോല്‍വിയ്ക്ക് കാരണമായി.

അതേസമയം ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ധോണി പറഞ്ഞു. കൊല്‍ക്കത്തയെ 160 കളില്‍ ഒതുക്കാനായെന്നും എന്നാല്‍ അത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഉപയോഗപ്പെടുത്താനായില്ലെന്നും ധോണി കുറ്റപ്പെടുത്തി.

ബുധനാഴ്ച 10 റണ്‍സിനാണ് ചെന്നൈ കൊല്‍ക്കത്തയോട് പരാജയപ്പെട്ടത്. 51 പന്തില്‍ 81 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുടെ മികവില്‍ കൊല്‍ക്കത്ത 167 റണ്‍സാണ് എടുത്തത്. ചെന്നൈയ്ക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ ചെന്നൈയ്ക്കായി വാട്‌സണ്‍ 50 റണ്‍സും റായിഡു 30 റണ്‍സുമെടുത്തു. വാലറ്റത്ത് ജഡേജ എട്ട് പന്തില്‍ 21 റണ്‍സ് നേടിയെങ്കിലും വിജയം അകലെയായിരുന്നു.

ആറ് കളിയില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MS Dhoni explains reasons behind CSK’s fourth defeat of season

Latest Stories

We use cookies to give you the best possible experience. Learn more