മഹേന്ദ്രജാലം തുടരുന്നു...ചരിത്രത്തിലെ ആദ്യതാരം; ലോകറെക്കോഡിൽ തലൈവർ
Cricket
മഹേന്ദ്രജാലം തുടരുന്നു...ചരിത്രത്തിലെ ആദ്യതാരം; ലോകറെക്കോഡിൽ തലൈവർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2024, 8:56 pm

2024 ഐ.പി.എല്ലിലെ പതിമൂന്നാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദല്‍ഹിക്കായി ഓപ്പണര്‍മാര്‍ തകര്‍ത്ത് അടിക്കുകയായിരുന്നു. ഡേവിഡ് വാണര്‍ 35 പന്തില്‍ 52 റണ്‍സും പ്രിത്വി ഷാ 27 പന്തില്‍ 43 റണ്‍സും നേടി മിന്നും തുടക്കമാണ് ക്യാപിറ്റല്‍സിന് നല്‍കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് വാര്‍ണര്‍ നേടിയത് മറുഭാഗത്ത് നാലു ഫോറുകളും രണ്ട് സിക്‌സുകളും ആണ് പ്രിത്വി ഷാ നേടിയത്.

മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ മതീഷാ പതിരാനയ്ക്ക് ക്യാച്ച് നല്‍കിയാണ് ഡേവിഡ് വാര്‍ണര്‍ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ പ്രിത്വിയെയും ക്യാപ്പിറ്റല്‍സിന് നഷ്ടമായി.

രവീന്ദ്ര ജഡേജയുടെ പന്തില്‍ എം.എസ് ധോണിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിന് പിന്നാലെ ഒരു പുതിയ നാഴിക കല്ലിലേക്കാണ് ധോണി നടന്ന് കയറിയത്. ടി-20യില്‍ 300 ഡിസ്മിസലുകള്‍ സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

ടി-20യില്‍ 300 ഡിസ്മിസലുകള്‍ നടത്തിയ താരം, ഡിസ്മിസലുകളുടെ എണ്ണം എന്നീ ക്രമത്തില്‍

എം.എസ് ധോണി-300

ദിനേശ് കാര്‍ത്തിക്-274

കമ്പ്രാന്‍ അക്മല്‍-264

ക്വിന്റണ്‍ ഡികോക്ക്-270

ജോസ് ബട്ട്ലെര്‍-209

മുഹമ്മദ് റിസ്വാന്‍-206

കുമാര്‍ സങ്കക്കാരാ-205

അതേസമയം സീസണിലെ തങ്ങളുടെ ആദ്യ വിജയമായിരിക്കും ചെന്നൈയ്‌ക്കെതിരെ ക്യാപിറ്റല്‍സ് ലക്ഷ്യമിടുക. മറുഭാഗത്ത് സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീം എന്ന പേര് നിലനിര്‍ത്താന്‍ ആയിരിക്കും സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്.

Content Highlight: MS Dhoni become first ever Wicket keeper to complete 300 Dismissals in T20 Cricket