അഞ്ച് റൺസ് കൂടി നേടിയിരുന്നെങ്കിൽ ചരിത്രമായേനെ; ചെന്നൈ താരങ്ങൾക്കൊപ്പം ഒന്നാമതും രണ്ടാമതും ധോണി മാത്രം
Cricket
അഞ്ച് റൺസ് കൂടി നേടിയിരുന്നെങ്കിൽ ചരിത്രമായേനെ; ചെന്നൈ താരങ്ങൾക്കൊപ്പം ഒന്നാമതും രണ്ടാമതും ധോണി മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 9:45 pm

2024 ഐ.പി.എല്ലിലെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദൂബെയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും നാല് സിക്‌സുകളും ആണ് ദൂബയുടെ ബാറ്റില്‍ നിന്നും പിറന്നത്.

30 പന്തില്‍ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 21 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും ചെന്നൈയുടെ ടോട്ടലില്‍ നിര്‍ണായക പങ്കു വഹിച്ചു. മത്സരത്തിന്റെ അവസാന ഓവറുകളിലാണ് എം.എസ് ധോണി കളത്തില്‍ ഇറങ്ങിയത്. രണ്ടു പന്ത് നേരിട്ട് ധോണി ഒരു റണ്‍സ് നേടി പുറത്താവതെ നിന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജഡേജയും ധോണിയും സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും കൂടുതല്‍ പാർട്ണർഷിപ്പ് റണ്‍സ് നേടിയ രണ്ടാം സ്ഥാനത്ത് എത്താനാണ് ഇരു താരങ്ങള്‍ക്കും സാധിച്ചത്.

ജഡേജയും ധോണിയും ചേര്‍ന്ന് ചെന്നൈക്കായി 1478 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. അഞ്ച് റൺസ് കൂടി നേടിയിരുന്നെങ്കിൽ ചെന്നൈക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കൂട്ടുകെട്ട് റെക്കോഡ് സ്വന്തമാക്കാൻ ഇരുവർക്കും സാധിക്കുമായിരുന്നു.

ഐ.പി.എല്ലില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ പാര്‍ണര്‍ഷിപ്പ് റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ് എന്നീ ക്രമത്തില്‍

സുരേഷ് റെയ്‌ന-എം.എസ് ധോണി-1482

എം.എസ് ധോണി-രവീന്ദ്ര ജഡേജ-1478

മുരളി വിജയ്-മൈക്കല്‍ ഹസി -1367

റിതുരാജ് ഗെയ്ക്വാദ്-ഡെവോണ്‍ കോണ്‍വെ-1208

മൈക്കല്‍ ഹസി-സുരേഷ് റെയ്‌ന-1168

ഫാഫ് ഡുപ്ലസിസ്-സുരേഷ് റെയന-1056

ഹൈദരാബാദ് ബൗളിങ്ങില്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനത്ഖട്ട്, ഷഹബാസ് അഹമ്മദ്, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

 

Content Highlight: MS Dhoni and Ravindra jadeja great achievement for csk