മുംബൈ: 2009ലാണ് മുന്‍ നായകന്‍ എം.എസ് ധോണി ട്വിറ്ററില്‍ അക്കൗണ്ടെടുക്കുന്നത്. എട്ടു വര്‍ഷത്തിനകം 6.8 മില്യണ്‍ ഫോളോവേഴ്‌സാണ് ധോണിയ്ക്കുള്ളത്. ഇത്രയും കാലത്തിനിടെ വെറും 45 വട്ടം മാത്രമാണ് ധോണി ട്വീറ്റ് ചെയ്തിട്ടുള്ളത്. മറ്റ് ട്വീറ്റുകള്‍ക്ക് ലൈക്ക് അടിച്ചതാകട്ടെ വെറും രണ്ട് വട്ടവും.
2013 മാര്‍ച്ച് പത്തിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദ്ദേശായിയുടെ ട്വീറ്റാണ് ധോണി ആദ്യം ലൈക്ക് ചെയ്യുന്നത്. പിന്നീട് ലൈക്ക് ചെയ്യുന്നത് 2014 ല്‍ ഹൈദരാബാദും സര്‍വ്വീസസും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തെ കുറിച്ചുള്ള ബി.സി.സി.ഐയുടെ ട്വീറ്റിനാണ്.
ഇപ്പോഴിതാ ജീവിതത്തില്‍ മൂന്നാമതൊരു ട്വീറ്റിന് ലൈക്ക് അടിച്ചിരിക്കുകയാണ് ധോണി. ധോണിയുടെ ലൈക്കടി പക്ഷെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യ ന്യൂസിന്റെ വാതുവെപ്പിനെ കുറിച്ചുള്ള വാര്‍ത്തയാണ് ധോണി ലൈക്ക് ചെയ്തിരിക്കുന്നത്. 2019 ലെ ലോകകപ്പുമായി സംബന്ധിച്ചതായിരുന്നു വാര്‍ത്ത. ഇന്ത്യാ ന്യൂസിന്റെ ഇന്‍കാബാര്‍ എന്ന പേജിലാണ് വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.
CONFIRMED: 2019 का आईसीसी क्रिकेट वर्ल्ड कप #ViratKohli की टीम इंडिया जीत रही है Match Fixed @imVkohli @msdhoni @RaviShastriOfc @BCCI @SGanguly99 @sachin_rt @therealkapildev @azharflicks @ianuragthakur @ShuklaRajiv @PawarSpeaks @GautamGambhir @imjadeja https://t.co/QpyiTCTIQt
— InKhabar (@Inkhabar) December 12, 2017
വിരാട് കോഹ് ലിയുടെ ഇന്ത്യ 2019 ലോകകപ്പ് ജയിക്കുമെന്നും മത്സരം ഫിക്‌സ് ചെയ്തതാണെന്നുമായിരുന്നു വാര്‍ത്ത. വാര്‍ത്ത ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി, എം.എസ് ധോണി, മുന്‍ താരങ്ങളായ സച്ചിന്‍, ഗാംഗുലി, കപില്‍ ദേവ്, അസ്ഹറൂദ്ദീന്‍, ബി.സി.സി.ഐ, അനുരാഗ് ഠാക്കൂര്‍, രാജീവ് ശുക്ല, ശരദ് പവാര്‍, അജയ് ജഡേജ എന്നിവരേയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ തങ്ങളുടെ വാര്‍ത്ത മുന്‍ നായകന്‍ എം.എസ് ധോണി ലൈക്ക് ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് ഇന്ത്യാ ന്യൂസ് വീണ്ടും വാര്‍ത്തയാക്കിയിട്ടുണ്ട്. ധോണിയുടെ ലൈക്കിനെതിരേയും മാധ്യമത്തിനെതിരേയും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
महेंद्र सिंह धोनी के 9 साल के ट्वीटर लाइफ का तीसरा लाइक इनखबर को जिसमें 2019 वर्ल्ड कप जीतने की न्यूज हैhttps://t.co/zbQ0jgBveY @BCCI @msdhoni
— InKhabar (@Inkhabar) December 13, 2017