| Tuesday, 21st March 2023, 9:29 pm

ഞാന്‍ പഠിച്ച പാഠം ചിലരെങ്കിലും പഠിക്കണം; കണ്ണുകള്‍ നിറഞ്ഞ് വീങ്ങി മൃണാള്‍; പിന്നാലെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധ നേടുന്നു. കണ്ണ് നിറഞ്ഞ് വീര്‍ത്തിരിക്കുന്ന ചിത്രമാണ് മൃണാള്‍ ആദ്യം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. ഇതിനൊപ്പം ഒരു കുറിപ്പും താരം ചേര്‍ത്തിരുന്നു.

‘ഇന്നലെ ഒരു മോശം ദിവസമായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ സ്‌ട്രോങ്ങാണ്, വിവേകമുള്ളവളാണ്, സന്തോഷവതിയാണ്. എല്ലാവരുടെയും ജീവിതത്തില്‍ പല തരത്തിലുള്ള താളുകളുണ്ടാവും. അവരതൊന്നും ഉച്ചത്തില്‍ വായിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ഞാന്‍ എന്റേത് ഉച്ചത്തില്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ ഇന്ന് പഠിച്ച് പാഠങ്ങള്‍ മറ്റുള്ളവരും ചിലര്‍ക്കെങ്കിലും പഠിക്കേണ്ടതുണ്ടായിരിക്കും. നിഷ്‌കളവും ദുര്‍ബലവുമായിരിക്കുന്നത് സാധാരണമായ കാര്യമാണ്,’ മൃണാള്‍ കുറിച്ചു.

ഇതിന് പിന്നാലെ ചിത്രത്തിന് വിശദീകരണമായി ഒരു വീഡിയോയുമായി മൃണാള്‍ എത്തി. വളരെ വിഷമകരമായ അവസ്ഥയിലിരിക്കുമ്പോഴാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് മൃണാള്‍ പറഞ്ഞു. ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സന്തോഷവതിയാണ്. ആ അവസ്ഥയെ ഞാന്‍ മറികടന്നു, മൃണാള്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമത്തിലൂടെ ഇന്ത്യയാകെ വലിയ പ്രേക്ഷക പ്രീതി നേടിയ മൃണാളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം അക്ഷയ് കുമാര്‍ നായകനായ സെല്‍ഫിയായിരുന്നു. പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. നാനിക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ മൃണാള്‍ അഭിനയിക്കുന്നത്.

Content Highlight: mrunal thakure shares a picture and video in instagram

We use cookies to give you the best possible experience. Learn more