| Sunday, 18th December 2022, 11:57 am

യേ യേ യേ യേ; ദൈവമേ ഈ അവാര്‍ഡ് പിടിക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്; സന്തോഷം പങ്കുവെച്ച് മൃണാള്‍ താക്കൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയരംഗത്തെത്തി വര്‍ഷങ്ങളായെങ്കിലും സീതാ രാമം എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത താരമാണ് മൃണാള്‍ താക്കൂര്‍. മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്ത ഈ തെലുങ്ക് ചിത്രത്തിന്റെ തമിഴ്, മലയാളം ഹിന്ദി ഡബ്ബ്ഡ് വേര്‍ഷനുകള്‍ പുറത്തിറങ്ങിയതും വലിയ ഹിറ്റുകളായിരുന്നു.

മൃണാളിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു സീതാ രാമം.

സീതാ രാമം ഐ.എം.ഡി.ബിയുടെ ടോപ് ലിസ്റ്റില്‍ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോള്‍ മൃണാള്‍. തന്റെ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു താരം ആരാധകരെ സന്തോഷ വാര്‍ത്ത അറിയിച്ചത്.

”സീതാ രാമം, മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍ ഫിലിം. യേ യേ യേ യേ.

ഹോ ദൈവമേ, ഇങ്ങനെയൊരു അവാര്‍ഡ് ഐ.എം.ഡി.ബിയില്‍ നിന്നും ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. താങ്ക് യൂ, താങ്ക് യൂ, താങ്ക് യൂ.

2022 ബെസ്റ്റ് ഇയര്‍,” മൃണാല്‍ താക്കൂര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍, രശ്മിക മന്ദാന, ഹനു രാഘവപ്പുടി, വൈജയന്തി മൂവീസ് എന്നിവരുടെ അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് മൃണാള്‍ കുറിപ്പ് പങ്കുവെച്ചത്.


കഴിഞ്ഞ ദിവസമായിരുന്നു IMDB ടോപ് 10 ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ആര്‍.ആര്‍.ആര്‍, കെ.ജി.എഫ്, വിക്രം, കാന്താര, മേജര്‍, പൊന്നിയിന്‍ സെല്‍വന്‍, 777 ചാര്‍ലി എന്നിവയായിരുന്നു ലിസ്റ്റിലെ മറ്റ് സിനിമകള്‍.

സീതാ രാമത്തില്‍ മൃണാള്‍ അവതരിപ്പിച്ച സീതാ മഹാലക്ഷ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 100 കോടിയായിരുന്നു ചിത്രം ബോക്സ് ഓഫീസില്‍ നിന്നും കളക്ട് ചെയ്തത്.

2018ല്‍ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയതാണ് മൃണാള്‍ താക്കൂര്‍.
എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നെന്നും ഹിന്ദിയില്‍ തനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും കഴിവുണ്ടെന്ന് സംവിധായകരെ ബോധ്യപ്പെടുത്താന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും മൃണാള്‍ നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Mrunal Thakur shares joy of Sita Ramam becoming most popular Indian film in imdb list

We use cookies to give you the best possible experience. Learn more