മറാത്തി സിനിമകളിലൂടെ ബോളിവുഡില്‍ എത്തിയ താരമാണ് മൃണാള്‍ താക്കൂര്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ 30യിലൂടെ ശ്രദ്ധേയ വേഷം ചെയ്ത മൃണാല്‍ മലയാളികള്‍ക്ക് പരിചിതയായത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമത്തിലൂടെയാണ്. 1960-70 കാലഘട്ടത്തില്‍ നടന്ന പ്രണയകഥയില്‍ ദുല്‍ഖര്‍- മൃണാള്‍ കെമിസ്ട്രി സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരമായി.
ദുല്‍ഖറിന്റ കടുത്ത ആരാധികയാണ് താനെന്ന് പലപ്പോഴായി മൃണാള്‍ പറഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റാണ് താനെന്നും മൃണാല്‍ അവകാശപ്പെട്ടിട്ടുണ്ട്. ദുല്‍ഖര്‍ കഴിഞ്ഞാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മലയാളനടനെക്കുറിച്ച് സംസാരിക്കുകയാണ് മൃണാള്‍ താക്കൂര്‍. മമ്മൂട്ടിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് മൃണാല്‍ താക്കൂര്‍ പറഞ്ഞു.
മമ്മൂട്ടിയുടെ എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണെന്നും ഒരു വര്‍ഷത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഒരു റോക്ക്‌സ്റ്റാറാണ് മമ്മൂട്ടിയെന്നും മൃണാള്‍ പറയുന്നു. അതോടൊപ്പം ഒരു വലിയ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് മമ്മൂട്ടിയെന്നും മൃണാള്‍ പറഞ്ഞു.
മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ചും മൃണാള്‍ സൂചന നല്‍കി. മലയാളത്തില്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ പറയാറുണ്ടെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള പ്രൊജക്ട് വന്നാല്‍ ഉറപ്പായും താന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യുമെന്നും മൃണാള്‍ പറഞ്ഞു. കോഴിക്കോട് സ്വകാര്യ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു മൃണാള്‍ താക്കൂര്‍.
‘ദുല്‍ഖറിനെ ഒരുപാട് ഇഷ്ടമാണെന്ന് പലപ്പോഴായി ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ദുല്‍ഖറല്ലാതെ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട മലയാളനടന്‍ മമ്മൂട്ടി സാറാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അത് മാത്രമല്ല, ഒരു വര്‍ഷത്തില്‍ അദ്ദേഹം എത്ര സിനിമകളാണ് ചെയ്യുന്നത്. അതില്‍ ഓരോന്നും വ്യത്യസ്തമാണ്. അബ്‌സല്യൂട്ട് റോക്ക്‌സ്റ്റാറാണ് മമ്മൂട്ടി സാര്‍. അതോടൊപ്പം ഒരു സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് അദ്ദേഹം.
മലയാളത്തില്‍ ഒരു സിനിമ ചെയ്താലോ എന്ന് ദുല്‍ഖര്‍ ഗാരു എന്നോട് പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്. ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള ഒരു പ്രൊജക്ടിനായി കാത്തിരിക്കുകയാണ് ഞാനും. എല്ലാം ഒത്തുവരികയാണെങ്കില്‍ കുഞ്ഞിക്കയും ഞാനും ഒന്നിച്ചുള്ള മലയാളസിനിമ അധികം വൈകാതെ പ്രേക്ഷകര്‍ക്കായി ഒരുങ്ങും,’ മൃണാള്‍ താക്കൂര്‍ പറഞ്ഞു.
Content Highlight: Mrunal Thakur says she is a big fan of Mammootty apart from Dulquer