|

മഞ്ജുവിന്റെ വീടിന് നേരെയുള്ള ആക്രമണം; ഡി.ജി.പി മാപ്പ് പറയണം : എസ് മൃദുല ദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച സംസ്ഥാന ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവിന്റെ വീടാക്രമിച്ച സംഭവത്തില്‍ ഡി.ജി.പി മാപ്പുപറയണമെന്ന് ദളിത് ആക്ടിവിസ്റ്റ് എസ്‌.മൃദുല ദേവി. രാജ്യത്താകമാനമുള്ള ദളിത് സമൂഹത്തിനു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ശബരിമല ദര്‍ശനം എന്ന നേരായ ഉദ്ദേശവുമായാണ് മഞ്ജു എന്ന ദളിത് യുവതി കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയത്.മുന്‍പ് വന്ന സ്ത്രീകളുടെ വീടുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് മൃദല ദേവി മഞ്ജുവിന്റെ വീടിനു സംരക്ഷണം നല്കണം എന്നാവശ്യപ്പെട്ട് ഡി.ജി.പി പരാതി നല്‍കിയത്.

Also Read:  ശബരിമല ഹര്‍ത്താല്‍; കെ.എസ്.ആര്‍.ടി.സിക്ക് ഒന്നേകാല്‍ കോടിയുടെ നഷ്ടം; അറസ്റ്റിലായവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന് തച്ചങ്കരി

എന്നാല്‍ പരാതി ലഭിച്ചിട്ടും പൊലീസ് നടപടി ഒന്നും സ്വീകരിക്കാതെ നിഷ്‌ക്രിയരായി ഇരുന്നതിനാലാണ് മഞ്ജുവിന്റെ വീടിനു നേരെ ആക്രമണം നടന്നതെന്ന് മൃദുല ദേവി കുറ്റപ്പെടുത്തി.

ആക്രമണം നടക്കുന്നതിനു മുന്‍പ് കൃത്യമായി പരാതി ലഭിച്ചിട്ടും മഞ്ജുവിന്റെ വീടിനു സംരക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നു മൃദുല ദേവി മായാ പ്രമോദ് എന്നിവര്‍ പറഞ്ഞു.