| Saturday, 26th January 2019, 10:41 pm

ശബരിമല കര്‍മ്മസമിതിയുടെ പരിപാടിക്ക് അമൃതാനന്ദമയി പോയത് ശരിയായില്ലെന്ന് ചെന്നിത്തലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ശബരിമല കര്‍മ്മസമിതിയുടെ പരിപാടിക്ക് അമൃതാനന്ദമയി പോയത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പരിപാടിക്ക് പോകാതിരിക്കാമായിരുന്നെന്നാണ് തന്റെയും അഭിപ്രായമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അമൃതാനന്ദമയിയെ സി.പി.ഐ.എം ക്രൂരമായി വേട്ടയാടുകയാണെന്നും സി.പി.ഐ.എമ്മിനെ എതിര്‍ക്കുന്ന എല്ലാവരെയും ആര്‍എസ്എസുകാരായി മുദ്രകുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുമായി വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നാം മുന്നോട്ട് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Also Read  പിണറായി വിജയന്‍- ലോകനാഥ് ബഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്;രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

അവരെ ആരാധിക്കുന്നവര്‍ക്ക് പോലും അത് ഇഷ്ടമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അമൃതാനന്ദമയിയെ തെറ്റായ വഴിയില്‍ കൊണ്ട് പോവാന്‍ നേരത്തേയും ആര്‍.എസ്.എസ് ശ്രമിച്ചിരുന്നെന്നും എന്തിന്റെ പേരിലായാലും അവര്‍ അയ്യപ്പ സംഗമ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നെന്നും പിണറായി പറഞ്ഞിരുന്നു.

അയ്യപ്പഭക്ത സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്നത് യുക്തി രഹിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
DoolNews video

We use cookies to give you the best possible experience. Learn more