| Tuesday, 3rd October 2017, 7:09 pm

നുണപ്രചരണങ്ങള്‍ക്കെതിരെ മാതൃക തീര്‍ത്ത് ജില്ലാ കളക്ടര്‍; ആദ്യ മീസില്‍സ്-റൂബെല്ല വാക്‌സിന്‍ നല്‍കിയത് മകള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മീസില്‍സ്-റൂബെല്ല പ്രതിരോധ യജ്ഞത്തിനായുള്ള പ്രചരണങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത് മുതല്‍ കുപ്രചരണങ്ങളുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. 9 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും നുണപ്രചരണങ്ങളെ തള്ളണമെന്നും ആവശ്യപ്പെട്ട് ഒടുവില്‍ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.


Also Read: ‘ദിലീപേട്ടന്‍ കുറ്റവിമുക്തന്‍ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം, അതാണ് ശരി’; ആഘോഷങ്ങള്‍ പാടില്ലെന്ന് ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി


പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചപ്പോള്‍ നുണപ്രചരണങ്ങളെ തള്ളി എറണാകുളത്ത് ആദ്യ വാക്‌സിനേഷന്‍ നല്‍കിയത് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ മകള്‍ ഇക്ര ഷാനത്തിനായിരുന്നു. തന്റെ മകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിലോടെ മീസില്‍സ്-റൂബെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക തീര്‍ക്കുകയായിരുന്നു കലക്ടര്‍.

വാക്‌സിനേഷനില്‍ നിന്നു പലരും വിട്ടു നില്‍ക്കുകയാണെന്നും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും തുടങ്ങി നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ മുനയൊടിക്കുന്നതും ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതുമായിരുന്നു ജില്ല കളക്ടറുടെ നടപടി.

വാക്‌സിനേഷനെതിരായ പ്രചാരണങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ തെളിവുകളില്ലെന്നും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് മീസില്‍സ് റൂബെല്ല പ്രതിരോധ ദൗത്യത്തിന് എല്ലാവരുടെയും സഹകരിക്കണമുണ്ടാകണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു


Dont Miss: ബി.എസ്.പി നേതാവിന്റെ കൊലപാതകം; ബസുകളും ക്ലീനിക്കുകളും അക്രമികള്‍ തകര്‍ത്തു


എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലായിരുന്നു കളക്ടര്‍ ജില്ലയിലെ ആദ്യ വാക്‌സിനേഷന്‍ തന്റെ മകള്‍ക്ക് നല്‍കിയത്. ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് ആര്‍.എം.ഒയും ഇ.എന്‍.ടി സര്‍ജനുമായ ഡോ. എം എം ഹനീഷിന്റെ മക്കളായ മുഹമ്മദ് അഹ്‌സല്‍, ഹാല സ്വാലിഹ, ഹനിയ മറിയ, ഹെസ്സ ഹിന്ദ് എന്നിവരും കളക്ടറുടെ മകള്‍ക്കൊപ്പം പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി.

We use cookies to give you the best possible experience. Learn more