ഇന്ന് മുതൽ കൊളംബിയ ലോകത്തിന് മുന്നിൽ തുറന്നുകിടക്കുകയാണ്. തുറന്നിട്ട കരങ്ങളോടെ സ്വാതന്ത്ര്യവും ജീവിതവും മനുഷ്യത്വവും സൃഷ്ടിക്കുന്നവരാണ് ഞങ്ങൾ. താങ്കൾ എന്റെ തൊഴിലാളികൾ ഉണ്ടാക്കിയ ഉത്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തിയെന്ന് അറിയാനായി. തിരിച്ചും അത് തന്നെ ഞാൻ ചെയ്യുന്നു. കൊളംബിയയിൽ കണ്ടെത്തപ്പെട്ട ചോളം കൃഷി ചെയ്തത് എന്റെ ജനത ലോകത്തെ മുഴുവൻ ഊട്ടട്ടെ.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ രൂപം
ട്രംപ്, എനിക്ക് യു.എസിലേക്ക് യാത്ര ചെയ്യാൻ ശരിക്കും ഇഷ്ടമല്ല, അത് അല്പം വിരസമാണ്. പക്ഷെ അവിടെ പ്രശംസനീയമായ പല കാര്യങ്ങളും ഉണ്ടെന്നത് ഞാൻ സമ്മതിക്കുന്നു. വാഷിങ്ടണിലെ കറുത്ത വംശജരുടെ പ്രദേശങ്ങളിൽ വരണമെന്ന് ആഗ്രഹമുണ്ട്, അവിടെ യു.എസ് തലസ്ഥാനത്ത് കറുത്ത വംശജരും ലാറ്റിനോകളും തമ്മിൽ പോരാട്ടം നടത്തിയത് ഞാൻ കണ്ടിട്ടുണ്ട്. അത് അസംബന്ധമായാണ് എനിക്ക് തോന്നിയത് കാരണം അവർ ഒന്നിച്ച് നിൽക്കേണ്ടവരാണ്. വാൾട്ട് വിറ്റ്മാനെയും പോൾ സിമോണിനെയും നോം ചോംസ്‌കിയെയുമെല്ലാം എനിക്ക് ഇഷ്ടമാണെന്നതും ഞാൻ സമ്മതിക്കുന്നു.
എനിക്ക് രക്തബന്ധമുള്ള നിക്കോള സാക്കോയും ബാർടോലോമിയോ വൻസെറ്റിയും അമേരിക്കയുടെ ചരിത്രത്തിൽ അവിസ്‌മരണീയരാണെന്നും സമ്മതിക്കുന്നു ഞാൻ അവരെ പിന്തുടരുകയും ചെയ്യുന്നു. അമേരിക്കയിലും എൻ്റെ രാജ്യത്തുമുണ്ടായിരുന്ന ഫാസിസ്റ്റുകളായ ലേബർ നേതാക്കൾ ഇലക്ട്രിക് കസേരകളിൽ ഇരുത്തി അവരെ കൊന്നുകളഞ്ഞു.
നിങ്ങളുടെ എണ്ണ എനിക്ക് ഇഷ്ടമല്ല, ട്രംപ്, അത്യാഗ്രഹം കാരണം നിങ്ങൾ മനുഷ്യ വർഗ്ഗത്തെ തന്നെ ഇല്ലാതാക്കാൻ പോവുകയാണ്. ഒരുപക്ഷേ ഒരു ദിവസം, എനിക്കുള്ള ഗ്യാസ്ട്രൈറ്റിസിനി തത്ക്കാലം മറന്ന് കൊണ്ട് നിങ്ങളോടൊത്ത് ഒരു ഗ്ലാസ് വിസ്കി കഴിച്ചുകൊണ്ട് നമുക്ക് ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാമായിരുന്നു, പക്ഷേ നിങ്ങൾ എന്നെ ഒരു താഴ്ന്ന ജാതിയായി കണക്കാക്കുന്നതിനാൽ അത് നടക്കാൻ സാധ്യതയില്ല , ഞാനെന്നല്ല. ഒരു കൊളംബിയക്കാരണം താഴ്ന്ന വംശക്കാരല്ല.
അതുകൊണ്ട് ഞങ്ങൾ കീഴടങ്ങാൻ പോകുന്നില്ല. നിങ്ങൾക്ക് കർക്കശക്കാരനായ ആരെയെങ്കിലും അറിയുമെങ്കിൽ അത് ഞാനാണ്. താങ്കൾ വേണമെങ്കിൽ സാമ്പത്തികശക്തിയും അഹങ്കാരവും കൊണ്ട് ഒരു അട്ടിമറിക്ക് ശ്രമിച്ചോളൂ സാൽവദോർ അലെൻഡെയോട് പണ്ടവർ ചെയ്ത പോലെ പക്ഷേ, ഞാൻ പീഡനത്തെ എതിർത്തു, അതുപോലെ ഞാൻ നിങ്ങളെയും എതിർക്കും. കൊളംബിയയുടെ അയൽപ്പക്കത്ത് എനിക്ക് അടിമകളെ ആവശ്യമില്ല ഒരുപാട് അടിമകളുണ്ടായിരുന്നു ഇവിടെ, അവരെല്ലാം സ്വയം സ്വതന്ത്രരാകുകയും ചെയ്തു.
കൊളംബിയയ്ക്കരികിൽ സ്വാതന്ത്ര്യ പ്രേമികളെയാണ് എനിക്കു വേണ്ടത്. നിങ്ങൾക്ക് ഞങ്ങളുടെ കൂടെ ചേരാൻ കഴിയുന്നില്ലെങ്കിൽ ഞാൻ മറ്റാരെയെങ്കിലും നോക്കിക്കൊള്ളാം കൊളംബിയ ലോകത്തിൻ്റെ ഹൃദയമാണ് താങ്കൾക്കത് ഉൾക്കൊള്ളാനാകില്ല. ഇത് മഞ്ഞ ചിത്രശലഭങ്ങളുടെയും റെമിഡിയോസിൻ്റെ സൗന്ദര്യത്തിൻ്റെയും കേണൽമാരായ ഔറേലിയാനോ ബ്യൂണ്ടിയയുടെയും നാടാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ല, അതിൽ ഞാൻ ഒരാളാണ്, ഒരുപക്ഷേ അവസാനത്തേത്.
താങ്കൾ എന്നെ കൊന്നാലും അമേരിക്കയിൽ താങ്കൾക്ക് മുന്നിൽ കഴിയുന്ന എന്റെ ജനങ്ങൾക്കിടയിൽ ഞാൻ ജീവിക്കും കാറ്റിന്റെയും പർവതങ്ങളുടെയും കരീബിയൻ സമുദ്രത്തിന്റെയും സ്വാതന്ത്ര്വത്തിൻ്റെയും ജനതയാണ് ഞങ്ങൾ
നിങ്ങൾക്ക് ഞങ്ങളുടെ സ്വാതന്ത്ര്യം ഇഷ്ട്ടമല്ല, ശരി, വെള്ളക്കാരായ ദാസന്മാർക്ക് കൈകൊടുക്കാൻ എന്നെ കിട്ടില്ല. പക്ഷെ വെള്ളക്കാരും സ്വാതന്ത്ര്യവാദികളുമായ ലിങ്കണിൻ്റെ പിന്മുറക്കാർക്ക് ഞാൻ ഹസ്തദാനം നൽകുകയുള്ളൂ. അവരാണ് അമേരിക്കക്കാർ. അവർക്കേ ഞാൻ കൈ കൊടുക്കൂ. അവർക്ക് മുന്നിൽ ഞാൻ മുട്ട് കുത്തും മറ്റാരേക്കാളും മുമ്പേ.
പ്രസിഡൻ്റേ, എന്നെ അട്ടിമറിക്കുക, അമേരിക്കയും മനുഷ്യരാശിയും പ്രതികരിക്കും.
കൊർദോവ ഖിലാഹത്തിൻ്റെയും അവരുടെ നാഗരികതയുടെയും രക്തമാണ് ഞങ്ങളുടേത്. എഫൻസിൽ ജനാധിപത്യം കൊണ്ടുവന്ന മധ്യധരണ്യാഴിയിലെ റോമൻ ലത്തിനുകാരുടെയും അവരുടെ നാഗരികതയുടെയും രക്തമാണിത്, താങ്കൾ അടിമകളാക്കിവച്ച കറുത്ത വംശജരായ പോരാളികളുടെയും രക്തമാണിത്. വാഷിങ്‌ടണിനും അമേരിക്കയ്ക്കും മുമ്പ് സ്വതന്ത്രമായ പ്രദേശമാണ് കൊളംബിയ അവിടുത്തെ ആഫ്രിക്കൻ പാട്ടുകളിലാണ് ഞാൻ അഭയം തേടുന്നത്.
ഈജിപ്ഷ്യൻ ഫറവോമാരുടെ കാലത്ത് ജോലി ചെയ്തിരുന്ന സ്വർണ്ണപ്പണിക്കാരും ചിരിബിക്വെറ്റിലെ ലോകത്തിലെ ആദ്യത്തെ കലാകാരന്മാരുമാണ് എൻ്റെ ഭൂമി നിർമിച്ചിരിക്കുന്നത്.
ഞങ്ങളുടെ ജനത ലേശം ഭയമുള്ളവരും ചെറിയ തോതിൽ ഭീരുക്കളും നിഷ്‌കളങ്കരും ദയയുള്ളവരും സ്നേഹമുള്ളവരുമാണ് പക്ഷേ, നിങ്ങൾ അക്രമത്തിലൂടെ ഞങ്ങളിൽനിന്ന് പിടിച്ചെടുത്ത പാനമ കനാൽ എങ്ങനെ തിരിച്ചുപിടിക്കണമെന്ന് അവർക്കറിയാം. നിങ്ങൾ കൊന്നൊടുക്കിയ ലാറ്റിനമേരിക്കയിൽ നിന്നുള്ള ഇരുന്നൂറോളം വീരപോരാളികൾ പഴയ കൊളംബിയയായ ഇന്നത്തെ പാനമയിലുള്ള ബോകാസ് ഡെൽ ടോറോയിലുണ്ട്.
ഞാൻ ഒരു പതാക ഉയർത്തുന്നു. ഗെയ്റ്റൻ പറഞ്ഞ പോലെ ഒറ്റയ്ക്കാണെങ്കിലും, ലാറ്റിനമേരിക്കയിൽ അന്തസോടെ അത് ഉയർന്നുപറക്കും. കുടിയേറ്റക്കാരായ മിസ്റ്റർ പ്രസിഡന്റ്, അതാണ് അമേരിക്കയാടെയും അന്തസ്സ് അക്കാര്യം താങ്കളുടെ മുതുമുത്തച്ഛന് അറിയാനിടയില്ല. പക്ഷേ, എൻ്റെ മുത്തച്ഛന് അത് അറിയാം.
താങ്കളുടെ ഉപരോധം എന്നെ പേടിപ്പിക്കുന്നില്ല മനോഹരമായൊരു രാജ്യമാണെന്നതിനപ്പുറം ലോകത്തിന്റെ ഹൃദയമാണ് കൊളംബിയ എന്നത് തന്നെയാണ് അതിന് കാരണം. എന്നെപ്പോലെ സൗന്ദര്യം ഇഷ്ടപ്പെടുന്നയാളാണ് താങ്കളുമെന്ന് എനിക്കറിയാം. അതുകൊണ്ട് അതിനോട് അനാദരവ് കാണിക്കരുത് അനുതാപത്തോടെ പെരുമാറുക.
ഇന്ന് മുതൽ കൊളംബിയ ലോകത്തിന് മുന്നിൽ തുറന്നുകിടക്കുകയാണ്. തുറന്നിട്ട കരങ്ങളോടെ സ്വാതന്ത്ര്യവും ജീവിതവും മനുഷ്യത്വവും സൃഷ്ടിക്കുന്നവരാണ് ഞങ്ങൾ. താങ്കൾ എന്റെ തൊഴിലാളികൾ ഉണ്ടാക്കിയ ഉത്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തിയെന്ന് അറിയാനായി. തിരിച്ചും അത് തന്നെ ഞാൻ ചെയ്യുന്നു. കൊളംബിയയിൽ കണ്ടെത്തപ്പെട്ട ചോളം കൃഷി ചെയ്തത് എന്റെ ജനത ലോകത്തെ മുഴുവൻ ഊട്ടട്ടെ
Content Highlight: Mr. Trump Greed You Are Going To Exterminate The Human Race: Letter From Colombian President