| Tuesday, 31st January 2017, 11:48 am

അങ്ങനെയാണ് ഹോളിവുഡ് എന്ന വേള്‍ഡ് എനിക്ക് നഷ്ടമായത്; എത്രപണം തന്നാലും ആ നഷ്ടം പരിഹരിക്കാനാവില്ല: ഗോപകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ദി ലോസ്റ്റ്‌വേള്‍ഡ്” എന്ന ഹോളിവുഡ് ചിത്രത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും അതില്‍ അഭിനയിക്കാന്‍ കഴിയാത്തതിന്റെ ദു:ഖം പങ്കുവെച്ച് നടന്‍ ഗോപകുമാര്‍. ആ സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും തനിക്ക് സങ്കടം വരുമെന്ന് ഗോപകുമാര്‍ പറയുന്നു.

ദി ലോസ്റ്റ് വേള്‍ഡില്‍ ഇന്ത്യന്‍ കഥാപാത്രത്തിന്റെ അവതരിപ്പിക്കാനായി ഗോപകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വിസ പ്രശ്‌നങ്ങള്‍ കാരണമാണ് തനിക്ക് ആ ചിത്രം ചെയ്യാന്‍ കഴിയാതെ പോയതെന്നാണ് ഗോപകുമാര്‍ പറയുന്നത്. മംഗളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


ഇന്ത്യന്‍ കഥാപാത്രത്തിന്റെ വേഷം ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാളെ കണ്ടുപിടിക്കാനായി ഹോളിവുഡുകാര്‍ ഒരു ഏജന്റിനെ ഏര്‍പ്പാട് ചെയ്തിരുന്നു. ബോംബെയിലുള്ള ഉമാ ഡക്കുന എന്നയാളെ. അദ്ദേഹത്തിന്റെ പരിഗണനയില്‍ താനുമുണ്ടായിരുന്നു. അദ്ദേഹം വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

“ഇവിടെ നിന്ന് രണ്ടുപേജ് സ്‌ക്രിപ്റ്റ് അയച്ചുതരും. അത് അഭിനയിച്ച് വീഡിയോയില്‍ ഷൂട്ട് ചെയ്ത് അയച്ചുതരണം.”” എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഗോപകുമാര്‍ പറയുന്നു.

അത് കൃത്യസമയത്തുതന്നെ അയച്ചുകൊടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം ലോസ് ആഞ്ചല്‍സില്‍ നിന്നും ഒരു സ്ത്രീ വിളിച്ച് ആ ചിത്രത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട കാര്യം അറിയിക്കുകയും ചെയ്തു. വിസ പേപ്പറുകള്‍ ശരിയായി വരികയാണെന്നും ഉടന്‍ മദ്രാസിലെത്തണമെന്നും ആവശ്യപ്പെട്ടു.

“അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍. ശരിക്കും സന്തോഷിച്ച നിമിഷങ്ങള്‍. പിറ്റേ ദിവസം മദ്രാസിലെത്തി. ഓരോ ദിവസവും രാത്രി ലോസ് ആഞ്ചല്‍സില്‍നിന്ന് വിളിക്കും. വിസ റെഡിയായിക്കൊണ്ടിരിക്കുന്നു. എപ്പോള്‍ വിളിച്ചാലും പുറപ്പെടേണ്ടിവരും. ഞാന്‍ കാത്തിരുന്നു. അഞ്ചാംദിവസം രാത്രി അവര്‍ വിളിച്ചു. “”സോറി. നിങ്ങളുടെ വിസാ പേപ്പറുകള്‍ ശരിയായില്ല. അതിന് ചില ഫോര്‍മാലിറ്റികളുണ്ട്. അതുവരെ കാത്തിരുന്നാല്‍ നിശ്ചയിച്ച ദിവസം ഷൂട്ടിംഗ് നടക്കില്ല. താങ്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് അയച്ചുതരാം.””” എന്നാണ് പറഞ്ഞത്.


Also Read:‘ആടിനെ അനുസ്മരിക്കുന്ന കടുവ’,’കീരിക്കാടനെ പ്രണമിക്കുന്ന സേതു’: ഗാന്ധിജിയെ അനുസ്മരിച്ച കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


അതുകേട്ടതോടെ താനാകെ തകര്‍ന്നുപോയെന്നും ഗോപകുമാര്‍ പറയുന്നു.

“അന്ന് രാത്രി എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുപോലും ഭയന്നു. അതിനാല്‍ മുറിയിലെ കതക് പൂട്ടാതെയാണ് കിടന്നത്. എന്തെങ്കിലും അപായം സംഭവിച്ചാല്‍ മുറി കുത്തിത്തുറക്കേണ്ടല്ലോ.” അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more