| Tuesday, 13th August 2024, 7:25 pm

'കണ്ടാല്‍ ഒരു ബാച്ചിലറാണെന്ന് തോന്നില്ല അല്ലേ?..' അനശ്വരയും ഇന്ദ്രജിത്തും ഒന്നിച്ച ചിത്രം; ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപു കരുണാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍’. മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ചിത്രമാണ് ഇത്.

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവന്നത്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ ഓഗസ്റ്റ് 23ന് തീയേറ്ററുകളില്‍ എത്തും. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്‍ജുന്‍ ടി. സത്യന്‍ ആണ്. ഡയാന ഹമീദ്, റോസിന്‍ ജോളി, ബൈജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ്‌സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബാബു ആര്‍., ഛായാഗ്രാഹണം – പ്രദീപ് നായര്‍, എഡിറ്റര്‍ – സോബിന്‍ കെ. സോമന്‍, ടീസര്‍ കട്ട് – സോനു ആര്‍, സംഗീതവും പശ്ചാത്തല സംഗീതവും – പി.എസ്. ജയഹരി, ആര്‍ട്ട് ഡയറക്ടര്‍ – സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എം. മുരുകന്‍, ലിറിക്സ് – മഹേഷ് ഗോപാല്‍, കോസ്റ്റ്യൂം ഡിസൈന്‍ – ബൂസി ബേബി ജോണ്‍.

മേക്കപ്പ് – ബൈജു ശശികല , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സാംജി എം. ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ – ശരത് വിനായക് , അസോസിയേറ്റ് ഡയറക്ടര്‍ – ശ്രീരാജ് രാജശേഖരന്‍, സൗണ്ട് മിക്‌സിങ് – വിപിന്‍ നായര്‍, വി.എഫ്.എക്‌സ് – ഡിജിബ്രിക്സ് , മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാന്‍ഡിങ് – റാബിറ്റ് ബോക്‌സ് ആഡ്സ്, സ്റ്റീല്‍സ് – അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈന്‍സ്- മാ മി ജോ.

Content Highlight: Mr And Mrs Bachelor Movie Teaser Out

We use cookies to give you the best possible experience. Learn more