മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്‌സസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍’. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ഓഗസ്റ്റ് 23ന് സിനിമ പ്രേക്ഷകരുടെ മുന്നിലെത്തും.
ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഈ ചിത്രം, ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്.
രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍ എന്നിവരും വേഷമിട്ട ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍’ നിര്‍മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ ടി. സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായറാണ്.