ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി ജോസ് കെ മാണിയുടെ ഭാര്യ
Kerala
ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി ജോസ് കെ മാണിയുടെ ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 3:03 pm

കോട്ടയം: ട്രെയിനില്‍ വച്ച് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണി എം.പിയുടെ ഭാര്യയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ മരുമകളുമായ നിഷ ജോസ്. #MeToo മൂവ്‌മെന്റിന്റിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ സാഹചര്യത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രതി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എപ്പോഴാണ് സംഭവം നടന്നതെന്ന് നിഷ വെളിപ്പെടുത്തിയില്ല. ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന “ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്” എന്ന ഓര്‍മ്മക്കുറിപ്പിലാണ് നിഷയുടെ ഗുരുതരമായ ആരോപണം.


Read Also: ഒരു പാര്‍ട്ടിയിലേക്കുമില്ല; പക്ഷേ രാജ്യത്തിന് ഭീഷണിയായ ഒരു പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തും: പ്രകാശ് രാജ്


സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേര് വലിച്ചിഴച്ചത് ശത്രുതയുള്ള അയല്‍ക്കാരനാണെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നേതാവും ജോസ് കെ. മാണിക്കെതിരെ പ്രവര്‍ത്തിച്ചതായും 59 അധ്യായങ്ങളുള്ള പുസ്തകത്തില്‍ പറയുന്നു. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷിലാണ് പുസ്തകം പുറത്തിറക്കുന്നത്. മലയാളം പതിപ്പ് വൈകാതെ എത്തും.