| Thursday, 1st March 2018, 7:35 am

മൊബൈൽ വേൾഡ്  കോൺഗ്രസിൽ തരംഗമായി എംഫോൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തിലെ തന്നെ ടെലികമ്യൂണിക്കേഷന് രംഗത്തിലെ പുതിയ മാറ്റങ്ങൾക്കു വേദിയാകുന്ന,  ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്  കോൺഗ്രസിൽ ഇത്തവണ ഇന്ത്യയിൽ നിന്നുള്ള  മലയാളികളുടെ സ്വന്തം എംഫോണും ചർച്ചയാകുന്നു.  ഇന്ത്യയിൽ നിന്നും ഹാൻഡ്സെറ്റ് നിർമാണ രംഗത്തെ കമ്പന്യിൽ നിന്നും  മൊബൈൽ വേൾഡ് കോൺഗ്രസിലേക്ക് ക്ഷണം ലഭിച്ച രണ്ടു കമ്പനികളിൽ ഒന്നാണ് എംഫോൺ.

വർഷം തോറുംടെലികമ്യൂണിക്കേഷൻ രംഗത്തുള്ള ഹാൻഡ്സെറ്റ് നിർമ്മാതാക്കളും, സേവന ദാതാക്കളും, സാങ്കേതിക ഗവേഷണ വിദഗ്ധരും, വിപണി ഗവേഷകരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന വാർഷിക കോൺഫറൻസ് ആണ് GSMA മൊബൈൽ വേൾഡ് കോൺഗ്രസ്. 2009 മുതൽ നടന്നു വരുന്ന MWC, ഈ വർഷം സ്പെയിനിലെ ബാഴ്‌സലോണ നഗരത്തിലാണ്. 2016ൽ മൊബൈൽ ഹാൻഡ്സെറ്റ് രംഗത്ത് കാലുറപ്പിച്ച എംഫോണിനു രണ്ടാമത്തെ വർഷം തന്നെ മൊബൈൽ കോൺഗ്രെസ്സിലേക്കു ക്ഷണം ലഭിച്ചു. എംഫോൺ  ഗവേഷണ ടീം സ്വന്തമായി രൂപപ്പെടുത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ  MUOSനു കഴിഞ്ഞ വര്ഷം വേൾഡ് മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരുന്നു. തുടർന്നാണ് കമ്പനിക്കു ബാഴ്‌സലോണയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

ഡിജിറ്റൽ മേഖലയിലെ പുതിയ ചലനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നെറ്റ്‌വർക്ക് സുരക്ഷ, കറൻസി രഹിത സമൂഹം തുടങ്ങി  ആനുകാലികവും  ഏറ്റവും നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതവുമായ വിവിധ വിഷയങ്ങളിൽ ആഗോള തലത്തിലുള്ള വിദഗ്ദ്ധർ സമ്മേളിക്കുന്ന മൊബൈൽ കോൺഗ്രസ് ഈ മേഖലകളിലെ ഭാവി സാധ്യതകളും വിലയിരുത്തുന്നു. പ്രമുഖ ടെലികോം, മൊബൈൽ ഹാൻഡ്സെറ്റ് കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് വിവിധ ചർച്ചകൾ നയിക്കുന്നത്.

ലോകം 5G ഫോൺ നിർമാണ രംഗത് ചുവടുവെക്കുന്ന ഈ കാലത്ത് എംഫോണും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി വരുന്നു എന്നതുകൊണ്ടാണ് എംഫോണിനും മൊബൈൽ കോൺഗ്രസിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ ഒമ്പതോളം മോഡലുകൾ അവതരിപ്പിച്ചിട്ടുള്ള എംഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ ഏപ്രിലിൽ വിപണിയിൽ ഇറങ്ങുകയാണ്..

മൊബൈൽ കോൺഗ്രസിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള സാങ്കേതിക വിദഗ്ദ്ദരാണ് എംഫോണിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്. മൊബൈൽ ഹാൻഡ്സെറ്റ് നിർമാണ മേഖലയിൽ ലോകമെമ്പാടും വരുന്ന സാങ്കേതിക മാറ്റങ്ങൾ എംഫോൺ ഏറെ പ്രതീക്ഷിച്ചയോടെയാണ് നോക്കിക്കാണുന്നതെന്നും ഈ മാറ്റങ്ങളുടെ ഗുണഫലങ്ങൾ ഉടൻ തന്നെ  ഉപഭോക്താക്കളിലേക്കെത്തിക്കാനാവുമെന്നു എംഫോൺ പ്രതീക്ഷിക്കുന്നതായും ബാഴ്‌സലോണയിൽ എംഫോൺ ടീമിനെ നയിക്കുന്ന ചെയര്മാന് റോജി അഗസ്റ്റിൻ പറഞ്ഞു. കമ്പനിയുടെ നിലവിൽ വിപണിയിലുള്ള ഏറ്റവും പുതിയ മോഡലായ  എംഫോൺ 7s മൊബൈൽ കോൺഗ്രസിലെ പ്രദർശന നഗരിയിലെ പ്രധാന ആകര്ഷണങ്ങളിൽ ഒന്നായിരുന്നു. മൊബൈൽ കോൺഗ്രസിലെ അനുഭവങ്ങൾ പുതിയ മോഡലുകളുടെ ഗവേഷണങ്ങൾ വളരെ സഹായകരം ആയിരുന്നുവെന്നും റോജി അഗസ്റ്റിൻ പറഞ്ഞു..

We use cookies to give you the best possible experience. Learn more