ഭോപ്പാല്‍: ക്ഷേത്രത്തിന് മുന്നില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് കേസ്. മധ്യപ്രദേശിലാണ് സംഭവം. ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിനാണ് യുവതി നൃത്തം ചെയ്തത്.
യുവതിയുടെ നൃത്തം സോഷ്യല്‍ മീഡയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു.
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനായി രാമ-സീത ക്ഷേത്രമായ ജന്റായ് തോരിയ മന്ദിരത്തിന് പുറത്ത് യുവതി അശ്ലീലമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് ബജ്റംഗ് ദള്‍ നേതാവ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.
2.5 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ വീഡിയോ
തന്റെ വീഡിയോ മത വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ താന്‍ ഖേദിക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതാണ് തന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്നും യുവതി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Woman booked after videos of her dance outside temple go viral; Bajrang Dal leader says she hurt religious sentiments