| Saturday, 22nd May 2021, 11:23 am

കോണ്‍ഗ്രസിന്റെ നയങ്ങളിലും നിലപാടിലും സമൂലമായ മാറ്റം വേണം: വി.കെ ശ്രീകണ്ഠന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലും സമൂലമായ മാറ്റങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നയങ്ങളിലും നിലപാടുകളിലും പ്രവര്‍ത്തന രീതിയിലും സമൂലമായ മാറ്റം വേണം. ആ മാറ്റം ഞാനടക്കം എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബാധകമാണ്,’ വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.

അതേസമയം, വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചു.

നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
എന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു.

CONTENT HIHGLIGHTS : Palakkad MP VK Sreekandan wants change in Congress

We use cookies to give you the best possible experience. Learn more