| Wednesday, 21st June 2017, 4:55 pm

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് വോട്ടു ചെയ്യില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി. ഇക്കാര്യം ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനാണ് നിതീഷ് കുമാര്‍ പറഞ്ഞത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞശേഷം വോട്ടു ചെയ്യുന്നത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അറിയിച്ചിരുന്നു.

“ഇതാദ്യമായാണ് ബീഹാര്‍ ഗവര്‍ണര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കും.” എന്നാണ് ജെ.ഡി.യു ഔദ്യോഗികമായി അറിയിച്ചത്.

We use cookies to give you the best possible experience. Learn more