| Sunday, 24th October 2021, 5:45 pm

നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന് ആരാണ് എണ്ണി നോക്കിയത്; കേന്ദ്രസര്‍ക്കാരിന്റെ വാദം കളവെന്ന് ശിവസേന എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നത് കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വാദമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. നാസിക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് സഞ്ജയ് ഇക്കാര്യം ആരോപിച്ചത്.

‘കഴിഞ്ഞ ദിവസം 20 ഹിന്ദുക്കളും സിഖുകാരുമാണ് മരിച്ചു വീണിരിക്കുന്നത് 18ഓളം സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈന നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മളിവിടെ നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന തെറ്റായ വാര്‍ത്ത ആഘോഷമാക്കുകയാണ്,’ സഞ്ജയ് റാവത്ത് പറഞ്ഞു.

നൂറ് കോടി വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടില്ലെന്നും, 23 കോടി വാക്‌സിനുകളാണ് ഇതുവരെ നല്‍കിയതെന്നും ഇതിനെല്ലാം തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും സഞ്ജയ് പുറഞ്ഞു.

എത്ര കാലം ഇനിയും നിങ്ങള്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുമെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം ചോദിച്ചു.

എന്നാല്‍ ശിവസേന എം.പിയുടേത് അടിസ്ഥാന രഹിതമായ വാദമാണെന്നാണ് ബി.ജെ,പി വക്താവ് കേശവ് ഉപാധ്യായ പറയുന്നത്. റാവത്തില്‍റെ പ്രസ്താവന ചിരിച്ചു തള്ളുന്നുവെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 21നാണ് ഇന്ത്യ നൂറ് കോടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇത് രാജ്യത്തിന്റെ അഭിമാന നേട്ടമാണെന്നും ഇച്ഛാശക്തിയുടെ തെളിവാണെന്നുമാണ് നരേന്ദ്ര മോദി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  MP Sanjay Raut labels 100 crore vaccination doses claim ‘false’, says ‘will give proof’

We use cookies to give you the best possible experience. Learn more