ഭോപാല്‍: മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണമെന്നിരിക്കെ കോണ്‍ഗ്രസ് 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 105 സീറ്റുകളിലാണ് ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളത്. 12 സീറ്റുകളില്‍ ബി.എസ്.പി, എസ്.പി അടക്കമുള്ള കക്ഷികളാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ ബി.എസ്.പി ലീഡ് ചെയ്യുന്ന നാലിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായുള്ളത് കോണ്‍ഗ്രസില്‍ നിന്നു പോയവരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ടുപോയത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം അധികാരം പിടിക്കുന്നതില്‍ ബി.എസ്.പിയുടെ നിലപാട് നിര്‍ണ്ണായകമാവും.
കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിട്ടത്. കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
നിലവില്‍ ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരമുറപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ടി.ആര്‍.എസും അധികാരമുറപ്പിച്ചു. മിസോറാമില്‍ കോണ്‍ഗ്രസ് 14 സീറ്റിലും എം.എന്‍.എഫ് 23 സീറ്റിലും ലീഡ് ചെയ്യുന്നു.