തിരുവനന്തപുരം: താന്‍ പങ്കെടുക്കാത്ത യോഗത്തില്‍ തന്റെ അഭിപ്രായം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എം.കെ രാഘവന്‍ എം.പി. കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തന്നെയാണ് എം.പി രാഘവനെന്നും യോഗത്തില്‍ കലക്ടര്‍ക്കെതിരെയുള്ള പരാതി പറയാന്‍ രാഘവന്‍ തന്നെ പ്രത്യേകം ഏല്‍പ്പിച്ചിരുന്നെന്നും അബു പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് എം.പി രംഗത്തെത്തിയിരിക്കുന്നത്. കെ.സി അബു ഇത്തരത്തില്‍ ഒരഭിപ്രായം പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് 50,000 സ്ഥിരം ഫോളോവേഴ്‌സും രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരുമായി രാജ്യത്തു തന്നെ ഹിറ്റായി മാറിയത് അഭിമാനാര്‍ഹമായ നേട്ടമായി വിലയിരുത്തുന്നെന്നും എം.പി പറഞ്ഞു.
കോഴിക്കോട് ജില്ലാ കലക്ടറുടെ സോഷ്യല്‍ മീഡിയ ഉപയോഗവുമായ് ബന്ധപ്പെട്ട് ഇന്ന് ചില നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത…
Posted by M K Raghavan MP on Thursday, July 9, 2015
കോഴിക്കോട് കലക്ടര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും അക്കൗണ്ട് തുറന്ന് ഷൈന്‍ ചെയ്യുകയാണെന്നുമായിരുന്നു കെ.സി അബു പറഞ്ഞിരുന്നത്. അബുവിന്റെ പരാമര്‍ശത്തില്‍ കലക്ടറും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പും കലക്ടര്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പടച്ചോനേ…. എന്നിറ്റും ഞമ്മള് ഫോണ്‍ എടുക്കൂല്ലാന്നും, തിരിച്ച് ബിളിക്കൂല്ലാന്നും ഞമ്മടെ കെട്ട്യോളും കുട്ട്യോളും പറഞിക്കണ്..
Posted by Prasanth Nair on Thursday, July 9, 2015