| Monday, 21st September 2020, 9:46 pm

തൃണമൂല്‍ എം.പിയുടെ ചിത്രം പരസ്യത്തിന് ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പ്; പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത് ജഹാന്റെ ചിത്രം അനുവാദമില്ലാതെ ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിന് ഉപയോഗിച്ചതായി പരാതി.

നുസ്രത് തന്നെയാണ് കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയത്. ഫാന്‍സി യു എന്ന വീഡിയോ ചാറ്റ് ആപ്പിലാണ് പരസ്യത്തിനായി നുസ്രത്തിന്റെ ചിത്രം ഉപയോഗിച്ചത്.

തന്റെ അനുവാദമില്ലാതെ ചിത്രം ഉപയോഗിക്കുകയും പരസ്യത്തിന് ഉപയോഗിച്ചതും അംഗീകരിക്കാനാകില്ലെന്ന് എം.പി ട്വീറ്റ് ചെയ്തു. പൊലീസ് നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഭസ്വതി എന്നയാളാണ് സംഭവം എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എം.പിയുടെ ചിത്രം ഒരു ഡേറ്റിംഗ് ആപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നുമാവസ്യപ്പെട്ട്് നുസ്രത് ജഹാനെ ടാഗ് ചെയ്ത് ഭസ്വതി ടീറ്റ് ചെയ്തത്.

ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന്‍ കഴിഞ്ഞ വര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബസിര്‍ഹാത് സീറ്റില്‍ മത്സരിച്ച ഇവര്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.

നേരത്തെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നുസ്രതും സുഹൃത്ത് മിമിയും ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ സംഭവം വിവാദമായിരുന്നു. പാന്റും ഷര്‍ട്ടും ധരിച്ചായിരുന്നു ഇരുവരും 17ാം ലോക്സഭയിലേക്ക് എത്തിയത്.

തങ്ങളുടെ ‘എം.പി’ ഐ.ഡി. കാര്‍ഡുകള്‍ കാണിച്ചുകൊണ്ടുള്ള ഫോട്ടോകളും ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സാധാരണ വനിതാ എം.പിമാര്‍ സല്‍വാര്‍ കമ്മീസോ സാരിയോ ധരിച്ചാണ് ലോക്സഭയിലേക്ക് എത്താറ്. എന്നാല്‍, ഇഷ്ടവസ്ത്രം ധരിച്ചെത്തിയ വനിതാ എം.പിമാരെ അഭിനന്ദിച്ച് നിരവധി പേരെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: MP Nusrat Jahan says dating app used photo without consent

We use cookies to give you the best possible experience. Learn more