മധ്യപ്രദേശ്: അതിഥി സംസ്ഥാന തൊഴിലാളിയുടെ നെറ്റിയില്‍ ” ഞാന്‍ ലോക് ഡൗണ്‍ ലംഘിച്ചൂ, എന്റെ അടുത്തു നിന്ന് മാറി നില്‍ക്കൂ,” എന്നെഴുതിയ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഛത്തര്‍പൂര്‍ പൊലീസ് സൂപ്രണ്ട് കുമാര്‍ സുറാബ്. നിയമപ്രാകാരമുള്ള കടുത്ത നടപടികള്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ എടുക്കുമെന്നും സുറാബ് വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥ അതിഥിതൊഴിലാളിയുടെ നെറ്റിയില്‍ സ്‌കെച്ച് പേന ഉപയോഗിച്ച് എഴുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
” വീഡിയോയുടെ ആധികാരികത പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. 2016 ബാച്ചിലെ സബ് ഇന്‍സ്‌പെക്ടറാണ് ഇത് ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിയ അതിഥി തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന നടക്കുമ്പോഴാണ് സംഭവം നടന്നത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമാണ്. നിയപ്രകാരം പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടികള്‍ ഉണ്ടാവും,” അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ നിന്നും മറ്റ് സിറ്റികളില്‍ നിന്നും അതിസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ലാണ് ചെവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.