ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ എഴുതിതള്ളിയ കാര്‍ഷിക കടങ്ങള്‍ ബാങ്കുകള്‍ തിരിച്ചുചോദിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് 18 ഡോട്ട് കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
എം.എല്‍.എമാര്‍ കൂറുമാറിയതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകള്‍ കര്‍ഷകരോട് പണം തിരികെ ആവശ്യപ്പെട്ടത്.
വിഷയം ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ മാറിയതില്‍ തങ്ങള്‍ എന്ത് പിഴച്ചുവെന്ന് കര്‍ഷകനായ സന്തോഷ് പട്ടീദാര്‍ ചോദിക്കുന്നു.
കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നത്. 48 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു പ്രഖ്യാപനം.
ആദ്യഘട്ടമെന്ന നിലയില്‍ ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിതള്ളിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ