ഭോപ്പാല്‍: മൂന്നാമത് അന്താരാഷ്ട്ര യോഗാ ദിനം രാജ്യം വിപുലമായി തന്നെ ആഘോഷിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ മന്ത്രിമാരുടെ യോഗാഭ്യാസത്തോടെയായിരുന്നു ദിനം ആചരിച്ചത്. എല്ലാവരും യോഗയുടെ ശക്തിയെക്കുറിച്ച് പറയുമ്പോള്‍ യോഗ വിശ്രമത്തിനുള്ള അവസരംകൂടിയാണെന്ന് പറയാതെ പറയുകയായിരുന്നു മദ്ധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കര്‍ ബിസന്‍.
Also Read: കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുത്തില്ല; തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍
മദ്ധ്യപ്രദേശിലെ ചിന്ദ്വാരയില് നടന്ന യോഗാചരണത്തിനിടെയായിരുന്നു രസകരമായ സംഭവങ്ങള്‍. കൃഷിമന്ത്രി ഗൗരിശങ്കര്‍ ബിസന്‍ പരിപാടി തുടങ്ങി പത്ത് മിനിട്ട് കഴിയും മുമ്പേ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. രണ്ടായിരത്തിലധികം വരുന്ന കുട്ടികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു കൃഷിമന്ത്രിയുടെ പുതിയ രീതിയിലുള്ള “യോഗാസനം”.
യോഗ ആരംഭിച്ച് അല്‍പ്പ സമയം കഴിഞ്ഞയുടന്‍ യോഗ നടക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ മന്ത്രി അടുത്തുള്ള സോഫയില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തി എന്നു മനസിലായമന്ത്രി യോഗ കഴിഞ്ഞയുടന്‍ വിശദീകരണവുമായും എത്തി. “തനിക്ക് സുഖമില്ലായിരുന്നു” എന്നാണ് മന്ത്രിയുടെ വിശദീകരണം.
Dont miss യു.പിയിലെ സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുപോകേണ്ടിവരുമ്പോള്‍ സൗജന്യ ആംബുലന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍
സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ വിജയ് ഷായുടെ യോഗാഭ്യാസവും വളരെ രസകരമായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നു. ഖന്ധ്വാ ജില്ലയിലായിരുന്നു സംഭവം. യോഗാഭ്യാസത്തിനായി വേദിയിലിരുന്ന മന്ത്രിക്ക് തന്റെ കാല്‍മുട്ട് മടക്കാനായില്ല. എല്ലാവരും അഭ്യാസം തുടര്‍ന്നപ്പോള്‍ കാഴ്ചക്കാരനായി വേദിയില്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷ യോഗയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മന്ത്രി മറന്നതുമില്ല.