| Thursday, 3rd May 2018, 10:31 am

പൊലീസ് റിക്രൂട്ട്‌മെന്റ് : ആണ്‍-പെണ്‍ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍: വസ്ത്രമുള്‍പ്പെടെ അഴിച്ചുള്ള പരിശോധനക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ വീണ്ടും വിവാദത്തില്‍. മധ്യപ്രദേശിലെ ദര്‍ ജില്ലയിലെ പൊലീസ് റിക്രൂട്ട്‌മെന്റിനിടെ പിന്നാക്ക വിഭാഗക്കാരുടെ നെഞ്ചില്‍ എസ്.സി/എസ്.ടി എന്ന് മുദ്രകുത്തിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം.

ഇതിനിടെ സ്ത്രീകളായ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് പുരുഷഡോക്ടര്‍മാര്‍ നടത്തിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ അധികാരികള്‍ ഉത്തരവിടുകയും ചെയ്തിരുന്നു.


Dont Miss ഹിന്ദുമതത്തെ മലിനമാക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും; മോഹന്‍ഭാഗവതിന് ഹിന്ദു മതത്തെകുറിച്ച് ഒന്നുമറിയില്ലെന്നും ദ്വാരക മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി


ഇതിന് പിന്നാലെയാണ് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍ വെച്ച് നടത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫിറ്റ്‌നെസ് ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ ദിവസം നടന്നത്. ഒരു മുറിയില്‍ വെച്ച് തന്നെയാണ് സ്ത്രീകളുടേയും പുരുഷന്‍മാരുടെയും വസ്ത്രമുള്‍പ്പെടെ അഴിച്ച് പരിശോധിപ്പിച്ചത്.

18 സ്ത്രീകളും 21 പുരുഷ ഉദ്യോഗാര്‍ത്ഥികളുമായിരുന്നു മെഡിക്കല്‍ ടെസ്റ്റിനായി എത്തിയത്. ബിന്ദിലെ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു പരിശോധന. സംഭവം വാര്‍ത്തയായതിന് പിന്നാലെ മെഡിക്കല്‍ ബോര്‍ഡ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര ശര്‍മയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ സര്‍ജന്റെ റിപ്പോര്‍ട്ട് ലഭിച്ചെന്നും സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബിന്ദ് ജില്ലാ കളക്ടര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more