| Wednesday, 17th March 2021, 11:52 am

ഗോഡ്‌സെ ആരാധകനെ തിരിച്ചെടുത്തും, പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കിയും കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഗാന്ധി ഘാതകന്‍ വിനായക് നാഥൂറാം ഗോഡ്‌സെയെ പ്രശംസിച്ച നേതാവിനെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവായ മാനക് അഗര്‍വാളിനെ പാര്‍ട്ടി പുറത്താക്കി.

‘ഗോഡ്‌സെ അനുയായി’യെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്ത തീരുമാനത്തെ വിമര്‍ശിച്ചതിനാണ് മനക് അഗര്‍വാളിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് പുറത്താക്കിയത്.

കോണ്‍ഗ്രസ് വിട്ട് ഹിന്ദുമാഹാസഭയില്‍ പോയ ബാബുലാല്‍ ചൗരസ്യയെയാണ് കോണ്‍ഗ്രസ് തിരിച്ചെടുത്തത്. ഗോഡ്‌സെയുടെ പ്രതിമ ഹിന്ദു മഹാസഭയുടെ കാര്യാലയത്തില്‍ സ്ഥാപിക്കാനടക്കം ഇയാള്‍ മുന്‍കയ്യെടുത്തിരുന്നു. ഇയാളെ തിരിച്ചെടുത്തതാണ് മനകിനെ പ്രകോപിപ്പിച്ചത്.

ഇയാള്‍ ഗാന്ധിക്കൊപ്പമാണോ ഗോഡ്‌സെയ്‌ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് ബാബുലാലിനെ തിരിച്ചെടുത്തതിന് പിന്നാലെ മനക് ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാല മനകിനെതിരെ നടപടിയും എടുത്തു.

എന്നാല്‍ ട്വീറ്റിന്റെ പേരില്ല മനകിനെ പുറത്താക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഇന്ദിരാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മനക് വിമര്ഡശിച്ചെന്നും ഇതിന്റെ പേരിലാണ് മനകിനെതിരെ നടപടി എടുത്തതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂച പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:MP Congress leader who slammed party for inducting `Godse follower’ expelled

We use cookies to give you the best possible experience. Learn more