| Tuesday, 3rd November 2020, 5:07 pm

തമ്മില്‍ത്തല്ലി ബി.ജെ.പിയും കോണ്‍ഗ്രസും; അജ്ഞാതന്‍ വെടിയുതിര്‍ത്തു; മധ്യപ്രദേശില്‍ പോളിംഗിനിടെ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലടിച്ച് ഒരാള്‍ക്ക് പരിക്ക്. സംഭവത്തിനിടെ അജ്ഞാതന്‍ വെടിയുതിര്‍ത്തു.

സംസ്ഥാനത്തെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം നടന്നത്.

മൊറീന ജില്ലയില്‍ ജാതാവര പോളിംഗ് ബൂത്തിലാണ് കോണ്‍ഗ്രസ്- ബി.ജെ.പി അനുഭാവികള്‍ ഏറ്റുമുട്ടിയത്. സംഭവത്തിനിടെ അജ്ഞാതനായ ഒരാള്‍ വെടിയുതിര്‍ത്തെന്നും പൊലീസ് സൂപ്രണ്ട് അനുരാഗ് സുജാനിയ പറഞ്ഞു.

പരിക്കേറ്റ ആള്‍ക്ക് വെടിയേറ്റതിനാലാണോ അല്ലെങ്കില്‍ വടികൊണ്ട് അടിയേറ്റതിനാലാണോ പരിക്ക് പറ്റിയതെന്ന് വ്യക്തമല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ വ്യക്തിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. ആറ് മണിവരെ വോട്ടിംഗ് തുടരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhya Pradesh bypolls: Congress, BJP supporters clash in Morena, 1 injured

Latest Stories

We use cookies to give you the best possible experience. Learn more