പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്
national news
പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 11:08 am

ന്യൂദല്‍ഹി: മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ  പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം നിയമസഭാ സ്പീക്കര്‍ നര്‍മദ പ്രജാപതി പുഃനസ്ഥാപിച്ചു. ഇതോടെ ഡിസംബര്‍ 17 മുതല്‍ ആരംഭിക്കുന്ന സെഷനില്‍  പ്രഹ്‌ളാദ് ലോധിക്ക് പങ്കെടുക്കാന്‍ കഴിയും.

മധ്യപ്രദേശിലെ പവായില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ്  പ്രഹ്‌ളാദ് ലോധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാരോപിച്ച് നവംബര്‍ രണ്ടിന് മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍  പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം റദ്ദാക്കുകയും നിയമസഭയില്‍ ഒരു സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട്  പ്രഹ്‌ളാദ് ലോധിയെ രണ്ട് വര്‍ഷം തടവിന് പ്രത്യേക കോടതി വിധിച്ചിരുന്നു.
ശിക്ഷ പ്രഖ്യാപിച്ച ശേഷം നിയമസഭാ സ്പീക്കര്‍ നര്‍മദ പ്രജാപതി ലോധിയുടെ അംഗത്വം റദ്ദാക്കുകയായിരുന്നു.

എന്നാല്‍, പ്രത്യേക കോടതി വിധിയെ പ്രഹ്‌ളാദ് ലോധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും സ്റ്റേ നേടുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനുശേഷം ഡിസംബര്‍ 6 ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ കമല്‍നാഥ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.

ഹരജി തള്ളാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തെത്തുടര്‍ന്ന് നിയമസഭാ സ്പീക്കര്‍ പ്രജാപതി തിങ്കളാഴ്ച വൈകിട്ട്  പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുനസ്ഥാപിച്ചു നല്‍കി.

ഇതോടെ സഭയിലെ ബി.ജെ.പി എം.എല്‍.എ.മാരുടെ എണ്ണം വീണ്ടും 108 ആയി ഉയര്‍ന്നു.