| Thursday, 8th November 2018, 3:04 pm

മൗഗ്ലി: ലെജന്‍ഡ് ഓഫ് ദ ജംഗിള്‍ ട്രെയ്‌ലര്‍ പുറത്ത്; വന്‍ താരനിരയുമായി നെറ്റ്ഫ്‌ളിക്‌സ് അടാപ്‌റ്റേഷന്‍-

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്റി സെര്‍കിയുടെ മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ പുത്തന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രോഹന്‍ ചന്ദ് മൗഗ്ലിയായി എത്തുന്നു. ബഗീരയെ ക്രിസ്റ്റ്യന്‍ ബെയ്‌ലും, കായെ കെയ്റ്റ് ബ്ലാന്‍ചെറ്റും, ബാലുവിനെ ആന്റി സെര്‍കീസും, ഷേര്‍ഖാനെ ബെനഡിക്റ്റ് കമ്പര്‍ബാച്ചും അവതരിപ്പിക്കും.

മൗഗ്ലിയുടെ ആന്തരിക സംഘട്ടനങ്ങള്‍ക്കും സത്വപ്രതിസന്ധിക്കും പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാട്ടില്‍ വളരുന്ന മൗഗ്ലി തന്റെ സ്വതം തിരിച്ചറിയുന്നതും, മനുഷ്യരിലേക്ക് മടങ്ങുന്നതും പ്രാധാന്യത്തോടെ അവതിരിപ്പിച്ചിരിക്കുന്നു ട്രെയ്‌ലറില്‍. 2016ല്‍ പുറത്തിറങ്ങിയ മൗഗ്ലി ചിത്രത്തെ അപേക്ഷിച്ച് ഇരുണ്ട കാഥാസന്ദര്‍ഭവും കഥപറച്ചിലുമാണ് പുതിയ ചിത്രത്തിലേതെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

2015ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 2016 പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജോണ്‍ ഫാവ്രുവിന്റെ ദ ജംഗിള്‍ ബുക്കിന്റെ റിലീസ് കാരണം പിന്നീടത് മാറ്റിവെക്കുകയായിരുന്നു. നവംബര്‍ 29 തിയേറ്ററുകളിലെത്തുന്ന ചിത്രം ഡിസംബര്‍ 7 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലുമെത്തും.


Also Read വിരാട് കോഹ്‌ലിയുടെ വിവാദ പ്രസ്താവനയോട് രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്


ജോണ്‍ ഫാവ്രു സംവിധാനം ചെയ്ത ലൈവ് ആക്ഷന്‍ ചിത്രം ദ ജംഗിള്‍ ബുക്കിന്റെ വിജയത്തിനു ശേഷം ഇറങ്ങുന്ന പുതിയ മൗഗ്ലി ചിത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more